Thursday, April 18, 2024
HomeKeralaമഴയില്‍ നശിച്ചത് 23,643 ഹെക്ടറിലെ കൃഷി: നഷ്ടം 168 കോടി

മഴയില്‍ നശിച്ചത് 23,643 ഹെക്ടറിലെ കൃഷി: നഷ്ടം 168 കോടി

മ​ല​പ്പു​റം: ഈ ​മാ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ സം​സ്ഥാ​ന​ത്ത്​ 168 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 23,643.4 ഹെ​ക്ട​റി​ലെ കൃ​ഷി​യാ​ണ്​ മൊ​ത്തം ന​ശി​ച്ച​ത്. നെ​ല്ല്, വാ​ഴ, തെ​ങ്ങ്, ക​വു​ങ്ങ്, റ​ബ​ര്‍, മ​ര​ച്ചീ​നി, പ​ച്ച​ക്ക​റി​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ്​ പ്ര​ധാ​ന​മാ​യും ന​ശി​ച്ച​തെ​ന്നാ​ണ്​ കൃ​ഷി​വ​കു​പ്പ്​ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്​.

ആ​ല​പ്പു​ഴ​യി​ലാ​ണ്​ വ​ലി​യ ന​ഷ്ടം. ഇ​വി​ടെ 4693 ഹെ​ക്ട​റി​ലെ കൃ​ഷി ന​ശി​ച്ചു. കൊ​യ്യാ​റാ​യ നെ​ല്ലാ​ണ്​ അ​വി​ടെ മ​ഴ​വെ​ള്ള​ത്തി​ല്‍ മു​ങ്ങി​പ്പോ​യ​ത്.

അ​മ്ബ​ത്​ കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ള്ള​ത്. മ​ല​പ്പു​റ​ത്ത്​ 13,389 ഹെ​ക്ട​റി​ലെ കൃ​ഷി ന​ശി​ച്ചെ​ങ്കി​ലും ആ​ല​പ്പു​ഴ​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്ബോ​ള്‍ സാ​മ്ബ​ത്തി​ക​ന​ഷ്ട​ത്തി​ല്‍ കു​റ​വു​ണ്ട്. ല​ക്ഷ​ത്തി​ലേ​റെ വാ​ഴ​ക​ള്‍ ന​ശി​ച്ച ഇ​വി​ട പ​തി​ന​ഞ്ച്​ കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കി​യ​ത്. ച​ങ്ങ​രം​കു​ളം മേ​ഖ​ല​യി​ല​ട​ക്കം 243 പേ​രു​ടെ 217.40 ഹെ​ക്ട​റി​ലെ നെ​ല്‍​കൃ​ഷി ന​ശി​ച്ച​തി​ല്‍ മാ​​ത്രം 3.26 കോ​ടി രൂ​പ​യാ​ണ്​ ന​ഷ്ടം. കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ നാ​ശം പൊ​തു​വെ കു​റ​വ്​. കോ​ട്ട​യ​ത്ത്​ വ​ലി​യ തോ​തി​ല്‍ റ​ബ​റും കാ​സ​ര്‍​കോ​ട്ട്​​ ക​ശു​വ​ണ്ടി​യും വ്യാ​പ​ക​മാ​യി നി​ലം​പൊ​ത്തി.

പ​ന്ത​ലി​ട്ട പ​ച്ച​ക്ക​റി​ക​ള്‍, മ​റ്റ്​ പ​ച്ച​ക്ക​റി​ക​ള്‍, ​വെ​റ്റി​ല, ജാ​തി, കൊ​ക്കോ, കു​രു​മു​ള​ക്​ എ​ന്നി​വ​യെ​ല്ലാം ന​ശി​ച്ച​വ​യി​ലു​ള്‍​പ്പെ​ടും. പാ​ട​ശേ​ഖ​ര സ​മി​തി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലെ ഏ​ക്ക​റു​ക​ണ​ക്കി​ന്​ ഭൂ​മി​യി​ലെ കൃ​ഷി​യും ന​ഷ്ട​മാ​യി. 42,319 പേ​രു​ടെ വി​ള​നാ​ശ​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പാ​ണ്​​ കൃ​ഷി​വ​കു​പ്പ്​ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ചി​ല ജി​ല്ല​ക​ളി​ല്‍ ക​ണ​ക്കെ​ടു​പ്പ്​ തു​ട​രു​ന്ന​തി​നാ​ല്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ക​ര്‍​ഷ​ക​രു​ടെ എ​ണ്ണം അ​ര​ല​ക്ഷ​ത്തോ​ള​വും മൊ​ത്തം സാ​മ്ബ​ത്തി​ക​ന​ഷ്ടം 200 കോ​ടി​യു​മാ​കു​മെ​ന്നാ​ണ്​ സൂ​ച​ന. ആ​ല​പ്പു​ഴ​യി​ല്‍ 8199ഉം ​ക​ണ്ണൂ​​രി​ല്‍ 5364ഉം ​കാ​സ​ര്‍​കോ​ട്ട്​​ 4975ഉം ​മ​ല​പ്പു​റ​ത്ത്​ 4740ഉം ​പേ​രു​ടെ കൃ​ഷി​യാ​ണ്​ ന​ശി​ച്ച​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular