Wednesday, April 24, 2024
HomeGulfലോകത്തെ പ്രായംകുറഞ്ഞ പൈലറ്റ് ഒമാനില്‍ എത്തുന്നു

ലോകത്തെ പ്രായംകുറഞ്ഞ പൈലറ്റ് ഒമാനില്‍ എത്തുന്നു

മസ്കത്ത്: ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ പൈലറ്റ് ഒമാന്‍ സന്ദര്‍ശിക്കും. ഒറ്റക്കു ലോകം ചുറ്റുന്ന ഏറ്റവും പ്രായംകുറഞ്ഞ പൈലറ്റ് എന്ന റെക്കോഡ് തകര്‍ക്കാനുള്ള പര്യടനത്തിന്റെ ഭാഗമായാണ് 16കാരനായ മാക്റൂഥര്‍ഫോര്‍ഡ് സുല്‍ത്താനേറ്റില്‍ എത്തുന്നത്.

ഇദ്ദേഹത്തിന്‍റെ സന്ദര്‍ശനത്തിന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞ ദിവസം അനുമതി നല്‍കി. പ്രത്യേകം തയാറാക്കിയ വിമാനത്തില്‍ മേയ് 31ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരിക്കും ഇദ്ദേഹം എത്തിച്ചേരുക. ബ്രിട്ടീഷ്, ബെല്‍ജിയന്‍ പൗരത്വമുള്ള മാക് റൂഥര്‍ഫോര്‍ഡ് ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയില്‍നിന്നാണ് യാത്ര തുടങ്ങുന്നത്. 18 വയസ്സുള്ള ട്രാവിസ് ലുഡ്‌ലോയുടെ പേരിലുള്ള ഗിന്നസ് റെക്കോഡ് തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ യുവാക്കളെ പ്രചോദിപ്പിക്കുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങള്‍, മിഡിലീസ്റ്റ്, ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയവയാണ് യാത്രയുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങള്‍. പൈലറ്റുമാരുടെ കുടുംബത്തില്‍ ജനിച്ച റൂഥര്‍ഫോര്‍ഡ് ഏഴാം വയസ്സില്‍ പിതാവിനൊപ്പം വിമാനം ഓടിക്കാന്‍ തുടങ്ങി. 15ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി മാറി. ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായ സഹോദരി 19 വയസ്സുള്ള സാറയുടെ പാതയില്‍തന്നെയാണ് റൂഥര്‍ഫോര്‍ഡും സഞ്ചരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular