Saturday, April 27, 2024
HomeGulfജി.സി.സി ഗെയിംസ്: കുവൈത്ത് ലീഡ് തുടരുന്നു

ജി.സി.സി ഗെയിംസ്: കുവൈത്ത് ലീഡ് തുടരുന്നു

കുവൈത്ത് സിറ്റി: മൂന്നാമത് ജി.സി.സി ഗെയിംസില്‍ ആതിഥേയരായ കുവൈത്ത് ലീഡ് തുടരുന്നു. 23 സ്വര്‍ണവും 20 വെള്ളിയും 19 വെങ്കലവും നേടി നീലപ്പട വ്യക്തമായ മുന്‍തൂക്കത്തിലാണുള്ളത്.

17 സ്വര്‍ണവും 18 വെള്ളിയും 13 വെങ്കലവുമായി ബഹ്റൈനാണ് രണ്ടാമത്. 12 സ്വര്‍ണവും 15 വെള്ളിയും 12 വെങ്കലവും നേടി ഖത്തര്‍ മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.

അവസാന സ്ഥാനത്തായിരുന്ന യു.എ.ഇ നാലാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തി. 11 സ്വര്‍ണവും 11 വെള്ളിയും ഒമ്ബത് വെങ്കലവുമാണ് ഇമറാത്തികളുടെ സമ്ബാദ്യം. 11 സ്വര്‍ണവും അഞ്ച് വെള്ളിയും 11 വെങ്കലവും നേടിയ ഒമാന്‍ അഞ്ചാം സ്ഥാനത്തും എട്ട് സ്വര്‍ണവും പത്ത് വെള്ളിയും 18 വെങ്കലവും നേടിയ സൗദി അവസാന സ്ഥാനത്തുമാണ്.

പൊടിക്കാറ്റ് മൂലം വിവിധ മത്സരങ്ങള്‍ മാറ്റിവെച്ചതാണ് മെഡല്‍ നിലയില്‍ കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ വലിയ മുന്നേറ്റം ഇല്ലാതിരിക്കാന്‍ കാരണം.

ഐസ് ഹോക്കി, വോളിബാള്‍, ബാസ്കറ്റ് ബാള്‍, ടേബിള്‍ ടെന്നീസ്, വനിതകളുടെ ഫുട്സാല്‍ എന്നിവ മാറ്റിവെച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular