Friday, March 29, 2024
HomeIndiaകണ്ടത് ഫൗണ്ടന്‍, ശിവലിംഗമല്ല : കാശി കര്‍വത് ക്ഷേത്രത്തിലെ മുഖ്യപൂജാരി

കണ്ടത് ഫൗണ്ടന്‍, ശിവലിംഗമല്ല : കാശി കര്‍വത് ക്ഷേത്രത്തിലെ മുഖ്യപൂജാരി

ന്യൂഡല്‍ഹി

വാരാണസി ജ്ഞാന്‍വാപി മസ്ജിദിലേത് മുഗള്‍കാലംമുതലുള്ള ഫൗണ്ടനാണെന്നും ശിവലിംഗമല്ലെന്നും കാശി കര്‍വത് ക്ഷേത്രത്തിലെ മുഖ്യപൂജാരി ഗണേഷ് ശങ്കര്‍ ഉപാധ്യായ.

മസ്ജിദിന് പിന്നിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ മുഖ്യപൂജാരിയാണ് ഇദ്ദേഹം.
അമ്ബതുവര്‍ഷമായി പള്ളിയെയും അവിടത്തെ മൗലവിമാരെയും അടുത്തറിയാമെന്നും ഫൗണ്ടന്റെ മുകളില്‍നിന്ന് ജോലിക്കാര്‍ പകര്‍ത്തിയ ചിത്രമാണ് ശിവലിംഗമാണെന്ന് പലരും തെറ്റിദ്ധരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കാശി വിശ്വനാഥ് ഇടനാഴിയുടെ നിര്‍മാണത്തിനായി യഥാര്‍ഥ ശിവലിംഗവും അഞ്ച് വിനായക പ്രതിമയും തകര്‍ക്കപ്പെട്ടിണ്ടെന്ന് കാശിയിലെ സന്യാസിയായ മഹന്ത് രാജേന്ദ്ര തിവാരി പറഞ്ഞു. മസ്ജിദില് വീഡിയോ സര്‍വേ നടത്തിയ ഫോട്ടോഗ്രാഫര്‍ ഗണേശ് ശര്‍മയും സംഘപരിവാര്‍ പ്രചാരണം തള്ളി. പള്ളിയുടെ ഭാഗത്തുള്ള നിലവറയില്‍ കാര്യമായി ഒന്നുമുണ്ടായിരുന്നില്ലെന്നും ശര്മ പറഞ്ഞു. എന്നാല്‍, കാശി ക്ഷേത്രത്തിന്റെ സമീപത്തുള്ള ഭാഗത്ത് ചില ശിലാഭാഗങ്ങള്‍ കണ്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular