Thursday, April 18, 2024
HomeUSAഅർകൻസോയിൽ ട്രംപിനു ജയവും തോൽവിയും

അർകൻസോയിൽ ട്രംപിനു ജയവും തോൽവിയും

ജോർജിയയിലെ പ്രസ്റ്റീജ് പ്രൈമറിയിൽ ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാർഥി തോറ്റെങ്കിലും അർകൻസോയിൽ പ്രതീക്ഷിച്ച പോലെ അദ്ദേഹത്തിന്റെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ആയിരുന്ന സാറ ഹക്കബീ സാൻഡേർസ് ഗവർണർ സ്ഥാനത്തേക്ക് പാർട്ടി സ്ഥാനാർത്ഥിയായി. റിപ്പബ്ലിക്കൻ പ്രൈമറിയിൽ മുൻ റേഡിയോ അവതാരകൻ ഫ്രാൻസിസ് ഡോക്ക് വാഷ്‌ബേണിനെതിരെ 82% വോട്ടാണ് ട്രംപിന്റെ കടുത്ത വലതു പക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന അവർ നേടിയത്.

സെനറ്റിലേക്കു മത്സരിക്കാൻ പക്ഷെ ട്രംപിന് അനഭിമതനായ സെനറ്റർ ജോൺ ബൂസ്‌മാനാണ് റിപ്പബ്ലിക്കൻ വോട്ട് നേടിയത്.

അർകൻസൊ മുൻ ഗവർണർ മൈക്ക് ഹക്കബീയുടെ പുത്രി ജയിച്ചാൽ സംസ്ഥാനത്തെ ആദ്യ വനിതാ ഗവര്ണരാവും. 23 മാസം ട്രംപിന്റെ മുഖ്യ വക്താവായിരുന്നു അവർ ഊർജിതമായ പ്രചാരണം നടത്തിയിരുന്നു; 12 മില്യണിലധികം ഡോളർ പ്രചാരണത്തിന് സമാഹരിക്കയും ചെയ്തു. ഡെമോക്രറ്റിസിന്റെ ക്രിസ് ജോൺസാണ് അവർക്കു എതിരാളി.

ബൂസ്‌മാന്‌ പ്രധാന എതിരാളി ട്രംപ് പക്ഷക്കാരനായ എൻ എഫ് എൽ താരം ജയ്ക്ക് ബെക്കെറ്റ് ആയിരുന്നു. 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിച്ചതാണ് ട്രംപ് യാഥാസ്ഥിതികനായ ബൂസ്‌മാനെ പാപിയായി കാണാൻ കാരണം. ക്യാപിറ്റോൾ ആക്രമണത്തിൽ ട്രംപിന് കുറച്ചു പങ്കുണ്ടെന്ന അദ്ദേഹം പറയുകയും ചെയ്തിരുന്നു.

ടെക്സസിൽ ബുഷ് തോറ്റു 

ടെക്സസിൽ പ്രസ്റ്റീജ് മത്സരത്തിൽ  അറ്റോണി ജനറൽ സ്ഥാനാർത്ഥിയായി റിപ്പബ്ലിക്കൻ പാർട്ടി നിലവിലുള്ള കെൻ പാക്സ്റ്റണെ വീണ്ടും തിരഞ്ഞെടുത്തു. ബുഷ് കുടുംബക്കാരനായ ജോർജ് പി. ബുഷിനെ അദ്ദേഹത്തെ തൂത്തെറിഞ്ഞു.

ഡൊണാൾഡ് ട്രംപ് പാക്സ്റ്റണെ പിന്തുണച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular