Friday, March 29, 2024
HomeIndiaരാമരാജ്യം സ്ഥാപിക്കുമെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍; പള്ളികള്‍ കുഴിച്ച്‌ പരിശോധിച്ചാല്‍ ശിവലിംഗങ്ങള്‍ കണ്ടെത്താനാകുമെന്ന്

രാമരാജ്യം സ്ഥാപിക്കുമെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍; പള്ളികള്‍ കുഴിച്ച്‌ പരിശോധിച്ചാല്‍ ശിവലിംഗങ്ങള്‍ കണ്ടെത്താനാകുമെന്ന്

ഹൈദരബാദ്: തെലങ്കാനയിലെ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്ത് അവിടെ മുസ്ലിം പള്ളികള്‍ നിര്‍മിക്കുന്നുവെന്ന ആരോപണവുമായി തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ ബന്ദി സഞ്ജയ്.

സംസ്ഥാനത്തെ ദുഷ്ട ശക്തികളില്‍ നിന്നും മോചിപ്പിച്ച്‌ രാമരാജ്യം പണിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മേയ് 25ന് കരിംനഗറില്‍ ഹിന്ദു ഏകതാ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെലങ്കാനയിലെ മുസ്ലിം ഭരണാധികാരികള്‍ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും അവിടെ പള്ളികള്‍ നിര്‍മിക്കുകയും ചെയ്തു. പള്ളികള്‍ കുഴിച്ച്‌ പരിശോധിച്ചാല്‍ ശിവലിംഗങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്നും ബന്ദി പറഞ്ഞു.

തെലങ്കാനയിലെ എല്ലാ പള്ളികളും കുഴിച്ച്‌ പരിശോധിക്കാന്‍ അസദുദ്ദീന്‍ ഉവൈസിയെ ഞാന്‍ വെല്ലുവിളിക്കുകയാണ്. അസ്ഥികൂടങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ പള്ളികള്‍ ഞങ്ങള്‍ വിട്ട് തരാം. മറിച്ച്‌ ശിവലിംഗങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ സ്ഥലം ഞങ്ങള്‍ ഏറ്റെടുക്കും. ഉവൈസി ഇതിന് തയാറാണോയെന്നും ബന്ദി ചോദിച്ചു.

സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ എല്ലാ മദ്രസകളും നിര്‍ത്തലാക്കുമെന്നും ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന സംവരണം എടുത്തുകളയുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നോക്ക ജാതി, സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് അധിക ക്വാട്ട നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രണ്ടാമത്തെ ഔദ്യോഗിക ഭാഷയില്‍ നിന്ന് ഉറുദു നീക്കം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ കപട മതേതര ശക്തികള്‍ക്കെതിരെ പോരാടുമെന്നും 15 ശതമാനം മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി ഔറംഗസേബിനെ ആരാധിക്കുന്ന വര്‍ഗീയ ഘടകങ്ങളുമായി കൈകോര്‍ക്കുന്നവരെ പാഠം പഠിപ്പിക്കുമെന്നും ബന്ദി വെല്ലുവിളിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular