Thursday, April 25, 2024
HomeIndiaസുഹൃത്തിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ ഭര്‍ത്താവിന്റെ തലയറുത്ത് പുഴയിലെറിഞ്ഞു, ശരീരം അഴുക്കുചാലില്‍ തള്ളി; യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍

സുഹൃത്തിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ ഭര്‍ത്താവിന്റെ തലയറുത്ത് പുഴയിലെറിഞ്ഞു, ശരീരം അഴുക്കുചാലില്‍ തള്ളി; യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍

കൊല്‍ക്കത്ത: സുഹൃത്തിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ ഭര്‍ത്താവിനെ സുഹൃത്തുക്കളോടൊപ്പം ചേ‌ര്‍ന്ന് തലയറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കു ചാലില്‍ തള്ളി യുവതി.പശ്ചിമബംഗാളിലെ ഹൂഗ്ളിയിലാണ് സംഭവം.
പൊലീസ് മരിച്ചയാളുടെ ഭാര്യയെയും സുഹൃത്തിനെയും സുഹൃത്തിന്റെ ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.കൊലപ്പെടുത്തിയ ശേഷം തല നദിയില്‍ എറിയുകയും മൃതദേഹം വാഹനത്തില്‍ക്കയറ്റി കൊണ്ടുപോയി അഴുക്കു ചാലില്‍ തള്ളുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 25 വയസുള്ള ശുഭജ്യോതി ബസു ആണ് ദാരുണമായി കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഭാര്യ പൂജ, സുഹൃത്ത് ശര്‍മ്മിഷ്ഠ, ഭാസ്‌കര്‍ അധികാരി, സുഹൃത്തിന്റെ ഭര്‍ത്താവ് സുവീര്‍ അധികാരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നോര്‍ത്ത് 24 പര്‍ഗാനാസിലെ ഖര്‍ദ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ശുഭജ്യോതി ബസുവിന്റെ വീട്. ഒന്നരമാസം മുന്‍പായിരുന്നു അയാള്‍ പൂജയെ വിവാഹം ചെയ്തത്.

ഇതിനിടെ ബസു ഭാര്യയുടെ സുഹൃത്തായ ശര്‍മ്മിഷ്ഠയുമായി പരിചയത്തിലായി.ശര്‍മ്മിഷ്ഠയെ കണ്ടതിന് ശേഷം ബസുവിന് അവളോട് ഒരു ആകര്‍ഷണം തോന്നി. ഭാര്യയുമായി കഴിയുന്നതിനിടയില്‍ അവളുടെ സുഹൃത്തായ ശര്‍മ്മിഷ്ഠയോട് അയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തി. പലപ്പോഴായി അയാള്‍ ശര്‍മ്മിഷ്ഠയോട് സംസാരിക്കാനും, തന്റെ പ്രണയം അറിയിക്കാനും ശ്രമിച്ചു. ഒടുവില്‍ അയാളുടെ പെരുമാറ്റം ഒരു ശല്യമായി തീര്‍ന്നപ്പോള്‍, പ്രകോപിതയായ ശര്‍മ്മിഷ്ഠ ഇക്കാര്യങ്ങളെല്ലാം ഭര്‍ത്താവ് സുവീറിനോടും സുഹൃത്തും ബസുവിന്റെ ഭാര്യയുമായ പൂജയോടും പറഞ്ഞു.

തുടര്‍ന്ന് ബസുവിനെ ഹൂഗ്ലി നദിക്കരയിലുള്ള കോന്നഗറിലെ ഒരു ഇഷ്ടികച്ചൂളയിലേക്ക് അവര്‍ വിളിച്ചുവരുത്തി. അവിടെ വച്ച്‌ അയാള്‍ക്ക് മദ്യം നല്‍കി. അവിടെ വച്ച്‌ സുവീറും മറ്റ് രണ്ട് സ്ത്രീകളും ചേര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ മദ്യലഹരിയിലായ ബസുവിന്റെ കഴുത്തറുത്തു. ശേഷം, തല നദിയിലേക്ക് എറിയുകയും, മൃതദേഹം വാനില്‍ കയറ്റി കൊണ്ടുപോയി അഴുക്കുചാലില്‍ തള്ളുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular