Thursday, April 18, 2024
HomeIndiaദ്രൗപദിയെക്കാളും വലിയ ഫെമിനിസ്റ്റില്ല: ജെ.എന്‍.യു വി.സി ശാന്തിശ്രീ പണ്ഡിറ്റ്

ദ്രൗപദിയെക്കാളും വലിയ ഫെമിനിസ്റ്റില്ല: ജെ.എന്‍.യു വി.സി ശാന്തിശ്രീ പണ്ഡിറ്റ്

ഡല്‍ഹി: ഫെമിനിസം പടിഞ്ഞാറന്‍ സങ്കല്‍പമല്ലെന്നും ഇന്ത്യന്‍ നാഗരികതയുടെ അവിഭാജ്യ ഘടകമാണെന്നും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല(ജെ.എന്‍.യു) വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്.

ദ്രൗപദി, സീത എന്നിവരെക്കാള്‍ വലിയ ഒരു ഫെമിനിസ്റ്റുമില്ലെന്നും അവര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ സുഷമ സ്വരാജ് സ്ത്രീ ശക്തി സമ്മാന്‍-2022 ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ശാന്തിശ്രീ പണ്ഡിറ്റ്. റീ-തിങ്ക് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് മുന്‍ അന്തരിച്ച ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സുഷമ സ്വരാജിന്റെ പേരില്‍ പുരസ്‌കാരം ആരംഭിച്ചത്.ആധുനിക ഇന്ത്യയുടെ ബൗദ്ധിക ആഖ്യാനങ്ങളില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ ഫെമിനിസ്റ്റുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular