Thursday, April 25, 2024
HomeKeralaപാതിരാത്രി പോലിസിന്റെ പോപുലര്‍ ഫ്രണ്ട് വേട്ട; 23 പേരെ കസ്റ്റഡിയിലെടുത്തു

പാതിരാത്രി പോലിസിന്റെ പോപുലര്‍ ഫ്രണ്ട് വേട്ട; 23 പേരെ കസ്റ്റഡിയിലെടുത്തു

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ ദിവസം പാതിരാത്രിയില്‍ നിരവധി പോപുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു.

ആലപ്പുഴയില്‍ നടന്ന പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനത്തില്‍ ആര്‍എസ്‌എസിനെതിരേ ബാലന്‍ നടത്തിയ മുദ്രാവാക്യത്തിന്റെ പേരില്‍ സംഘാടകര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസത്തെയും നടപടി. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരേ മുഴക്കിയ മുദ്രാവാക്യം ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരാണെന്ന് ആരോപിച്ചാണ് പോലിസ് നടപടി സ്വീകരിക്കുന്നത്.

പോപുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിനെതിരേ തയ്യാറാക്കിയ പോലിസ് റിമാന്‍ഡ് റിപോര്‍ട്ടില്‍ ആര്‍എസ്‌എസ്സുകാര്‍ നല്‍കിയ പരാതി അതേമട്ടില്‍ പകര്‍ത്തിയിരിക്കുകയാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular