Thursday, April 25, 2024
HomeUSAകൊലയാളി അഴിഞ്ഞാടുമ്പോൾ പൊലിസ് നോക്കിനിന്നുവെന്നു സാക്ഷികൾ

കൊലയാളി അഴിഞ്ഞാടുമ്പോൾ പൊലിസ് നോക്കിനിന്നുവെന്നു സാക്ഷികൾ

കൊലയാളി സ്കൂളിൽ കടന്നു പിഞ്ചു കുട്ടികളെ വെടിവയ്ക്കുമ്പോൾ പൊലിസ് പുറത്തു വെറുതെ നിന്നത് 40 മിനിറ്റ്. ടെക്സസ് സ്കൂളിൽ സാൽവദോർ റെയ്‌മോസ് എന്ന 18കാരൻ ചൊവാഴ്ച്ച 21 പേരെ വെടിവച്ചു കൊന്നപ്പോൾ ആവർത്തിച്ചു അഭ്യർത്ഥിച്ചിട്ടും പൊലിസ് സ്കൂളിനകത്തേക്കു കടക്കാൻ തയ്യാറായില്ലെന്ന് സാക്ഷികൾ വെളിപ്പെടുത്തുന്നു.

ഉവെൽഡയിലെ റോബ് എലമെന്ററി സ്കൂളിൽ ക്ലാസ് റൂമിൽ റൈഫിളുമായി കടന്നു കതകു പൂട്ടി റെയ്‌മോസ്  വെടി വയ്ക്കുമ്പോൾ സ്കൂളിനു പുറത്തു പോലീസ് എത്തിയിരുന്നുവെന്നു മരിച്ച കുട്ടികളിൽ ഒരാളുടെ പിതാവ് ഹവിയർ കാസറസ് പറയുന്നു. വെടിവയ്‌പിനെ കുറിച്ചറിഞ്ഞ അദ്ദേഹം മകൾ പഠിക്കുന്ന സ്കൂളിൽ പാഞ്ഞെത്തുകയായിരുന്നു.

“പുറത്തു പൊലിസ് ഉണ്ടായിരുന്നു,” കാസറസ് പറഞ്ഞു. അകത്തു കയറാൻ അവരോടു നിർദേശിച്ചു, പക്ഷെ അവർ അതു കേട്ടില്ല. കാസറസും അവിടെ ഉണ്ടായിരുന്ന മറ്റു ചിലരും കൂടി അകത്തു കയറാൻ ആലോചിച്ചു.

“കുറഞ്ഞത് 40 പൊലീസുകാർ ഉണ്ടായിരുന്നു. അവർ അന്ഗി വന്നപ്പോഴേക്കു വളരെ വൈകിപ്പോയി.”

കാസറസിന്റെ മകൾ ജാക്കി (10) വെടിയേറ്റു മരിച്ചു.

സ്കൂളിനുള്ളിൽ വെടിയുണ്ടകൾ പറക്കുമ്പോൾ എന്തെങ്കിലും ചെയ്യാൻ പുറത്തു നിന്നവർ പോലീസിനോട് യാചിച്ചെന്നു സ്കൂളിന് എതിരെ താമസിക്കുന്ന ഒരാൾ പറഞ്ഞു. “അകത്തു കയറൂ, അകത്തു കയറൂ” എന്ന് ചില സ്ത്രീകൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുവെന്നു യുവാൻ കരൻസ (24) പറഞ്ഞു.

എൺപതോളം പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തു എത്തിയിട്ടും നാലു പേരാണ് ഒടുവിൽ അകത്തു കയറിയതെന്നു ഒരു  കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. അവർ റെയ്‌മോസിനെ വെടിവച്ചു വീഴ്ത്തി.

“അവർ ഒട്ടേറെപ്പേർ ഉണ്ടായിരുന്നു, അയാൾ തനിച്ചും,” കരൻസ പറഞ്ഞു. “പൊലിസ് ഉടൻ അകത്തു കയറേണ്ടതായിരുന്നു.”

റെയ്‌മോസ് സ്കൂളിന് പുറത്തു കാർ ഇടിച്ചു നിർത്തിയ ശേഷം സമീപത്തെ ഫ്യൂണറൽ ഹോമിലുള്ള രണ്ടു പേരെ വെടി വച്ചുവെന്നു കരൻസ പറഞ്ഞു. അവർക്കു വെടിയേറ്റില്ല. “പിന്നെ അയാൾ ഒരു എ ആർ-15 റൈഫിളുമായി സ്കൂളിലേക്ക് ഓടിക്കയറി.

ഓഫീസർമാർക്കു ഉചിതമായ പരിശീലനം കിട്ടിയിട്ടില്ലെന്നും കരൻസ പറഞ്ഞു. അതുണ്ടായിരുന്നെങ്കിൽ പെട്ടെന്ന് പ്രതികരിച്ചു കുറെ ജീവൻ രക്ഷിക്കാമായിരുന്നു.

മൂന്നു സ്കൂൾ സുരക്ഷാ അംഗങ്ങൾക്കു നേരെ അയാൾ നിറയൊഴിച്ചെന്നു പൊലിസ് പറഞ്ഞു. അത് കഴിഞ്ഞു ഏതാണ്ട് 40 മിനിറ്റ് കഴിഞ്ഞാണ് അയാളെ വെടിവച്ചതെന്നു പബ്ലിക് സേഫ്റ്റി ഡയറക്ടർ സ്റ്റീവ് മക്രു പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular