Friday, March 29, 2024
HomeGulfവിമാനത്താവളത്തിലെ സീലുകള്‍ വ്യാജമായുണ്ടാക്കി; രണ്ട് പ്രവാസി വനിതകള്‍ക്ക് ശിക്ഷ

വിമാനത്താവളത്തിലെ സീലുകള്‍ വ്യാജമായുണ്ടാക്കി; രണ്ട് പ്രവാസി വനിതകള്‍ക്ക് ശിക്ഷ

മനാമ: യാത്രാ രേഖകളില്‍ കൃത്രിമം കാണിച്ചതിന് ബഹ്റൈനില്‍ പിടിയിലായ രണ്ട് പ്രവാസി വനിതകള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചു.

രാജ്യത്ത് അനധികൃതമായി താമസിക്കുന്നതിന് വേണ്ടിയാണ് രേഖകളില്‍ കൃത്രിമം കാണിച്ചതെന്ന് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി കണ്ടെത്തി. 41ഉം 45ഉം വയസുള്ള സ്‍ത്രീകളാണ് വിമാനത്താവളത്തില്‍ വെച്ച്‌ അറസ്റ്റിലായത്.

41 വയസുകാരി ഒരു വര്‍ഷം മുമ്ബ് വിസിറ്റ് വിസയിലാണ് ബഹ്റൈനിലെത്തിയത്. രണ്ടാഴ്‍ച മാത്രം കാലാവധിയുള്ളതായിരുന്നു ഇവരുടെ വിസ. എന്നാല്‍ ഡിസംബര്‍ 13ന് രാജ്യത്തു നിന്ന് പുറത്തുപോയി ഡിസംബര്‍ 15ന് തിരികെ വന്നുവെന്ന് കാണിക്കാനായാണ് ഇവര്‍ വ്യാജ രേഖകള്‍ ചമച്ചത്. രാജ്യത്തു നിന്ന് പുറത്തുപോകുമ്ബോഴും രാജ്യത്തേക്ക് പ്രവേശിക്കുമ്ബോഴും പാസ്‍പോര്‍ട്ടില്‍ അടിക്കുന്ന സീല്‍ ഇവര്‍ വ്യാജമായുണ്ടാക്കിയെന്ന് കണ്ടെത്തി. 45 വയസുകാരിയായ രണ്ടാം പ്രതിയും ഇപ്പോഴും അജ്ഞാതനായ മറ്റൊരാളുമാണ് ഇതിന് സഹായം നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular