Friday, March 29, 2024
HomeAsiaശ്രീ​ല​ങ്ക​യില്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ഹി​ന്ദ രാ​ജ​പ​ക്സ​യെ ചോ​ദ്യം ചെ​യ്തു

ശ്രീ​ല​ങ്ക​യില്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ഹി​ന്ദ രാ​ജ​പ​ക്സ​യെ ചോ​ദ്യം ചെ​യ്തു

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ല്‍ മേയ് ഒമ്ബതിന് സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ലി​ക​ളും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ല്‍ ന​ട​ന്ന ക​ലാ​പ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ഹി​ന്ദ രാ​ജ​പ​ക്സ​യെ ക്രി​മി​ന​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഡി​പാ​ര്‍​ട്മെ​ന്റ് ചോ​ദ്യം​​ചെ​യ്തു.

ചോ​ദ്യം​ചെ​യ്യ​ല്‍ മൂ​ന്നു മ​ണി​ക്കൂ​ര്‍ നീ​ണ്ടു. മൊഴി റെ​ക്കോ​ഡ് ചെ​യ്തു. ക​ലാ​പ​ത്തി​ല്‍ 10 പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും 200ലേ​റെ പേര്‍ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ​പ​ക്സ സ​ഹോ​ദ​ര​ങ്ങ​ള്‍ അ​ധി​കാ​ര​മൊ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​റെ നാ​ളു​ക​ളാ​യി രാ​ജ്യ​ത്ത് പ്ര​ക്ഷോഭം ശക്തമാ​ണ്.

സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍​ക്കു ​നേ​രെ മ​ഹി​ന്ദ​യു​ടെ അ​നു​യാ​യി​ക​ള്‍ ആ​ക്ര​മ​ണ​മ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. അ​ക്ര​മം ന​ട​ത്തി​യ​ത് മ​ഹി​ന്ദ രാ​ജ​പ​ക്സ​യു​ടെ​യും ഭ​ര​ണ​ക​ക്ഷി​യാ​യ ശ്രീ​ല​ങ്ക പൊ​തു​ജ​ന പെ​രു​മു​ന (എ​സ്.​എ​ല്‍.​പി.​പി) പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ​യും പ്രേ​ര​ണ​യാ​ലാ​ണെ​ന്ന് ആ​രോ​പി​ച്ചു​ള്ള ഹ​ര​ജി​യി​ല്‍ മ​ഹി​ന്ദ രാ​ജ​പ​ക്സ, മ​ക​നും മ​ന്ത്രി​യു​മാ​യി​രു​ന്ന ന​മ​ല്‍ രാ​ജ​പ​ക്സ എ​ന്നി​വ​ര​ട​ക്കം 18 പേ​ര്‍ വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കു​ന്ന​തു ഫോ​ര്‍​ട്ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി വി​ല​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, കോ​ട​തി ഉ​ത്ത​ര​വ് മ​ഹി​ന്ദ രാ​ജ​പ​ക്സ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്ന് സി.​ഐ.​ഡി ക​ണ്ടെ​ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular