Thursday, March 28, 2024
HomeKeralaഫോര്‍മാലിന്‍ കലര്‍ന്ന 30 കി​ലോ മത്സ്യം നശിപ്പിച്ചു

ഫോര്‍മാലിന്‍ കലര്‍ന്ന 30 കി​ലോ മത്സ്യം നശിപ്പിച്ചു

അ​ടൂ​ര്‍: റാ​പ്പി​ഡ് ഡി​റ്റ​ക്ഷ​ന്‍ കി​റ്റ് ഉ​പ​യോ​ഗി​ച്ച്‌ ഭ​ക്ഷ്യ​സു​ര​ക്ഷ അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഏ​നാ​ദി​മം​ഗ​ലം പു​തു​വ​ല്‍ ജ​ങ്ഷ​നി​ലെ മീ​ന്‍​ക​ട​യി​ല്‍​നി​ന്ന്​ ഫോ​ര്‍​മ​ലി​ല്‍ ക​ല​ര്‍​ന്ന 30 കി​ലോ മീ​ന്‍ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു.

മ​റ്റി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ ഫോ​ര്‍​മ​ലി​ന്‍ ക​ല​ര്‍​ന്ന 66 കി​ലോ മ​ത്സ്യം ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. അ​ടൂ​ര്‍ ബൈ​പാ​സ്, നെ​ല്ലി​മു​ട്ടി​ല്‍ പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ത്സ്യ വി​ല്‍​പ​ന​ശാ​ല​ക​ളി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പും ഫി​ഷ​റീ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫോ​ര്‍​മ​ലി​ന്‍ ക​ല​ര്‍​ന്ന മ​ത്സ്യം ക​ണ്ടെ​ത്തി​യ​ത്.

ജി​ല്ല​യു​ടെ മൊ​ബൈ​ല്‍ ഫു​ഡ് ടെ​സ്റ്റി​ങ്​ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ​രി​ശോ​ധ​ന​ക്കാ​യി വി​വി​ധ മ​ത്സ്യ​വി​ല്‍​പ​ന ശാ​ല​ക​ളി​ല്‍​നി​ന്നും സാ​മ്ബി​ള്‍ ശേ​ഖ​രി​ച്ചു. അ​യ​ല, ചൂ​ര, ക​ണ്ണ​ന്‍ അ​യി​ല, കി​ളി​മീ​ന്‍, ത​ള എ​ന്നീ മ​ത്സ്യ​ങ്ങ​ളു​ടെ സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ എ​ല്ലാ സാ​മ്ബി​ളു​ക​ളി​ലും ഫോ​ര്‍​മ​ലി​ന്‍ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ഇ​വ ന​ശി​പ്പി​ച്ചു.

പ​രി​ശോ​ധ​ന​ക്ക്​ അ​ടൂ​ര്‍ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ര്‍ ഷീ​ന ഐ. ​നാ​യ​ര്‍, സി. ​ബി​നു, റെ​ജി, മ​ത്സ്യ വ​കു​പ്പ് അ​സി​സ്റ്റ​ന്‍​റ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫി​സ​ര്‍ സി.​എ​ല്‍. സു​ഭാ​ഷ്, മൊ​ബൈ​ല്‍ ടെ​സ്റ്റി​ങ്​ ലാ​ബ് അ​സി​സ്റ്റ​ന്‍റ്​ സൗ​മ്യ, അ​ഭി​ലാ​ഷ്, സു​ല​ഭ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular