Saturday, April 27, 2024
HomeCinemaജോജുവും ബിജുമേനോനും മികച്ച നടന്‍മാര്‍ ; രേവതി മികച്ച നടി

ജോജുവും ബിജുമേനോനും മികച്ച നടന്‍മാര്‍ ; രേവതി മികച്ച നടി

52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് മന്ത്രി സജി ചെറിയാന്‍. മികച്ച നടന്മാരായി ബിജു മേനോനും ജോജു ജോര്‍ജും തിരഞ്ഞെടുക്കപ്പെട്ടു. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ബിജു മേനോന് അവാര്‍ഡ് ലഭിച്ചതെങ്കില്‍ മധുരം, നായാട്ട് എന്നീ സിനിമകളാണ് ജോജുവിന് പുരസ്‌കാര നേട്ടം സമ്മാനിച്ചത്. കൃഷാന്ത് ആര്‍.കെ സംവിധാനം ചെയ്ത ആകാശ വ്യൂഹമാണ് മികച്ച ചിത്രം

മികച്ച നടിയായി രേവതിയെയാണ് ജൂറി തെരഞ്ഞെടുത്തത്. ഭൂതകാലത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന് ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ആര്‍ ഗോപാലകൃഷ്ണന്റെ നഷ്ടസ്വപ്നങ്ങള്‍ക്ക് ലഭിച്ചു.

ജനപ്രിയ ചിത്രമായി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം തിരഞ്ഞെടുത്തു. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍.

142 സിനിമകള്‍ മത്സരത്തിനെത്തിയതില്‍ നിന്നും 45ഓളം ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്. രണ്ട് പ്രാഥമിക ജൂറികളുടെ വിലയിരുത്തലിനു ശേഷമാണ് ഈ ചിത്രങ്ങള്‍ അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്.

അവാര്‍ഡ് വിവരങ്ങള്‍

മികച്ച ചിത്രം- ആവാസവ്യൂഹം ( സംവിധായകന്‍- കൃഷാന്ദ് ആര്‍ കെ )

മികച്ച സംവിധായകന്‍- ദിലീഷ് പോത്തന്‍

മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്, നിഷിദ്ദോ

മികച്ച നടന്‍-ബിജു മേനോന്‍, ജോജു ജോര്‍ജ്ജ്

മികച്ച നടി- രേവതി

മികച്ച കുട്ടികളുടെ ചിത്രം -കാടകലം (സംവിധായകന്‍ സഖില്‍ രവീന്ദ്രന്‍)

സ്വഭാവ നടി- ഉണ്ണിമായ

മികച്ച ബാലതാരം- മാസ്റ്റര്‍ ആദിത്യന്‍ (നിറയെ തത്തകളുള്ള മരം)

മികച്ച ബാലതാരം- സ്‌നേഹ അനു ( തല)

മികച്ച വിഷ്വല് എഫ്ക്ട്- മിന്നല്‍ മുരളി( ആന്‍ഡ്രൂസ്)

മികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)

നവാഗത സംവിധായകന്‍ – കൃഷ്‌ണേന്ദു കലേഷ്

മികച്ച ജനപ്രിയ ചിത്രം- ഹൃദയം

നൃത്ത സംവിധാനം- അരുള്‍ രാജ്

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്- ദേവി എസ്

വസ്ത്രാലങ്കാരം – മെല്‍വി ജെ (മിന്നല്‍ മുരളി)

മേക്കപ്പ് അപ്പ് – രഞ്ജിത് അമ്പാടി – (ആര്‍ക്കറിയാം)

ശബ്ദമിശ്രണം – ജസ്റ്റിന്‍ ജോസ് (മിന്നല്‍ മുരളി)

സിങ്ക് സൗണ്ട്- അരുണ്‍ അശോക്, സോനു കെ പി

കലാ സംവിധായകന്‍- എവി ഗേകുല്‍ദാസ്

മികച്ച ഗായിക- സിതാര കൃഷ്ണ കുമാര്‍

മികച്ച ഗായകന്‍- പ്രദീപ് കുമാര്‍ ( മിന്നല്‍ മുരളി)

സംഗീത സംവിധയാകന്‍ – ഹിഷാം അബ്ദുല്‍ വഹാബ് (ഹൃദയം)

ഗാനരചന – ബി കെ ഹരിനാരായണന്‍

തിരക്കഥ- ശ്യാംപുഷ്‌കര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular