Monday, July 4, 2022
HomeKeralaസർഗ്ഗാരവത്തിൽ മാഗസിൻ ജേർണലിസവും മലയാള സാഹിത്യവും ചർച്ച വിജയമായി

സർഗ്ഗാരവത്തിൽ മാഗസിൻ ജേർണലിസവും മലയാള സാഹിത്യവും ചർച്ച വിജയമായി

യു എസ് എ എഴുത്തുകൂട്ടം സംഘടിപ്പിച്ച  പ്രതിമാസ പരിപാടിയായ
‘സർഗ്ഗാരവ’ ത്തിൽ ” മെയ് 21 ശനിയാഴ്ച്ച മാഗസിൻ ജേർണലിസവും മലയാള സാഹിത്യവും ” എന്ന വിഷയം സമഗ്ര മായി ചർച്ച   ചെയ്യപ്പെട്ടു . മാധ്യമ പ്രവർത്തകനും മാധ്യമം ആഴ്ചപ്പതിപ്പ് മുൻ പത്രാധിപരും എഴുത്തുകാരനും ആയ എം എ ഷാനവാസ്, അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ജനനി മാസിക യുടെ പത്രാധിപരും എഴുത്തുകാരനും ആയ  ജെ മാത്യുസ് , ഉണ്മ മാസിക എഡിറ്ററും എഴുത്തുകാരനുമായ ഉണ്മ മോഹൻ എന്നിവരാണ് വിഷയം അവതരിപ്പിച്ചത് .

കഥ , കവിത , നോവൽ എന്നീ മേഖലകൾ മാത്രമായി വായന തളച്ചിടാതെ മനുഷ്യന്റെ വ്യക്തി – സമൂഹ – രാഷ്ട്രീയ ചിന്തകൾ പ്രകടിപ്പിക്കുവാനുള്ള ഒരിടം തുറക്കുവാൻ മാഗസിനുകൾക്ക് കഴിഞ്ഞു . അഭിമുഖം , പുസ്‌തക നിരൂപണം , യാത്രാവിവരണം , ഫോട്ടോഗ്രഫി
എന്നുവേണ്ട മനുഷ്യനെയും സമൂഹത്തെയും ബന്ധിപ്പിക്കുന്ന സകല വിഷയങ്ങളും മാഗസിനുകളിൽ ഇടം നേടി .  ഷാനവാസ് വിശദീകരിച്ചു . പുതിയ എഴുത്തു കാർക്ക് ഇടം നൽകുന്നതിൽ മുഖ്യധാരാ മാധ്യമങ്ങൾ ശ്രദ്ധിക്കുന്നുണ്ടെങ്കിലും രചനകളുടെ ബാഹുല്യം അവയുടെ തിരഞ്ഞെടുപ്പ് കഠിന മാക്കുന്നു . അതിനാൽ
മുഖ്യ ധാര മാധ്യമങ്ങൾ പ്രശസ്ത രായവരുടെ രചനകളുമായി മുന്നോട്ട് പോകുക എന്ന നിലപാടിലേക്ക് ചുരുങ്ങുന്നുവോ എന്നആശങ്ക   ഷാനവാസ് പ്രകടിപ്പിച്ചു .

സമാന്തര പ്രസിദ്ധീകരണ ങ്ങളുടെ വരവ് ഈ പ്രശ്‌നം പരിഹരിക്കുന്നുണ്ടെന്നും രാഷ്ട്രീയ നിലപാടുകളുടെ അടിമ യാകാത്ത വിധം സ്വതന്ത്ര നിലപാടുകൾ എടുക്കുന്നതിൽ ചെറിയ പ്രസിദ്ധീകരണങ്ങളും ഇൻലാൻഡ് മാസികകളും വിജയിച്ചിരുന്നു വെന്നും ഷാനവാസ് ചൂണ്ടിക്കാട്ടി . പ്രസിദ്ധീകരണ ലോകത്തെ കച്ചവട തന്ത്രങ്ങളെ അദ്ദേഹം അപലപിച്ചു .

സമാന്തര പ്രസിദ്ധീകരങ്ങൾക്ക് എഴുത്തുകാരെ വ ളർത്തുന്നതിൽ ഉള്ള  മഹനീയ പങ്ക് ഉണ്മ മോഹന്‍ വിശദമാക്കി . സാധാരണ ജനങ്ങളുടെ വക്താവ് എന്ന നിലയിലും തികഞ്ഞ അക്ഷര സ്‌നേഹി എന്ന നിലയിലും ഉണ്മ യുടെ ഉന്നമനത്തിനു സ്വയം ഏറ്റെടുത്ത ഉത്തര വാദിത്തങ്ങളും അധ്വാനവും അങ്ങേയറ്റം  ആത്മാർത്ഥ മായി അദ്ദേഹം  സദസ്സിനോട് പങ്കു വെച്ചു . മുഖ്യ ധാര യിൽ നിന്നും അവഗണന നേരിടേണ്ടി വരുന്ന ഭൂരിഭാഗത്തിനും എറെ പരിചിത മായ വസ്തുത കള്‍ മോഹന്‍ വിശദ മാക്കിയപ്പോൾ ആദരവോടെ സദസ്സ് ആദ്ദേഹത്തിന്റെ ആശയങ്ങളെ സ്വീകരിച്ചു .

ജനനി പത്രാധിപർ എന്ന നിലയിലും അമേരിക്കൻ മലയാളി കളുടെ സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിൽ വലിയസംഭാവന കള്‍ നൽകിയ എഴുത്തുകാരൻ   എന്ന നിലയിലും ജെ മാത്യൂസ്
അമേരിക്കൻ മലയാളികള്‍  പ്രസാധക രിൽ നിന്നും അനുഭവിച്ചിട്ടുള്ള തിക്താനുഭവങ്ങൾ പങ്കു വെച്ചു.

അമേരിക്കയിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്‌ത ഒരു പിടി പ്രസിദ്ധീകരണ ങ്ങൾ എടുത്തു കാട്ടി കഠിനാധ്വാനം ചെയ്തിട്ടും മാധ്യമ ലോകത്ത് നിലനിൽപ്പ് എത്ര മേൽ ദുഷ്കര മാണെന്ന് സദസ്സിനെ ബോധ്യ പ്പെടുത്തി .
അമേരിക്കൻ മലയാളി വായന ക്കാർ ഇവിടെ നിന്നിറങ്ങുന്ന ജനനി പോലുള്ള മാസികകളിലും  പ്രശസ്ത രായ എഴുത്തുകാരുടെ രചനകൾ മാത്രം തേടുന്നതിൽ   അദ്ദേഹം അതീവ ദുഃഖം പ്രകടിപ്പിച്ചു .

തുടർന്ന് നടന്ന തുറന്ന ചർച്ചയിൽ ശ്രോതാക്കൾ ആവേശപൂർവ്വം പങ്കെടുത്തു .

യു എസ് എ എഴുത്തുകൂട്ടം സെക്രട്ടറി ഗീത രാജൻ സ്വാഗതവും , പ്രസിഡന്റ് ഫിലിപ്പ് തോമസ് അധ്യക്ഷ പ്രസംഗവും ട്രഷറർ മനോഹർ തോമസ് നന്ദിയും പറഞ്ഞു .
ബിന്ദു ടിജി പരിപാടികൾ നിയന്ത്രിച്ചു .

എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച വിവിധ സാഹിത്യ -സാംസ്ക്കാരിക പരിപാടികൾ ‘സർഗ്ഗാരവ’ ത്തിലൂടെ ആസ്വദിക്കാം. കൂടുതൽ   വിവരങ്ങൾക്ക് ബന്ധപ്പെടുക -മനോഹർ തോമസ് 917 974 2670

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular