Saturday, April 27, 2024
HomeAsiaഎല്ലാ കരാറിലും അവ്യക്തത; ആയുധങ്ങളില്‍ ഗുണനിലവാരക്കുറവ്; ചൈനയുമായുള്ള പ്രതിരോധ പങ്കാളിത്തം അവസാനിപ്പിക്കാനൊരുങ്ങി രാജ്യങ്ങള്‍

എല്ലാ കരാറിലും അവ്യക്തത; ആയുധങ്ങളില്‍ ഗുണനിലവാരക്കുറവ്; ചൈനയുമായുള്ള പ്രതിരോധ പങ്കാളിത്തം അവസാനിപ്പിക്കാനൊരുങ്ങി രാജ്യങ്ങള്‍

ബീജിംഗ്: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിനിടെ ആയുധവ്യാപാരം വര്‍ദ്ധിപ്പിക്കാമെന്ന ചൈനയുടെ നീക്കത്തിന് കനത്ത തിരിച്ചടി.

മദ്ധ്യേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചൈന പ്രതിരോധ രംഗത്ത് ഒപ്പിട്ട കരാറുകളില്‍ നിന്നും രാജ്യങ്ങള്‍ പതുക്കെ പിന്നോട്ട് മാറുന്നതാ യാണ് റിപ്പോര്‍ട്ട്. പ്രതിരോധ കരാറുകളില്‍ അടിമുടി അവ്യക്തതയാണ് പ്രധാന കാരണം. ഒപ്പം ആയുധങ്ങളുടെ ഗുണനിലവാരക്കുറവും തലവേദനയായിരിക്കുകയാണ്.

മദ്ധ്യേഷയേയും യൂറോപ്പിനേയും യുദ്ധം ബാധിച്ച സമയത്ത് ആയുധം മറ്റ് രാജ്യങ്ങള്‍ വാങ്ങിക്കൂട്ടുമെന്നാണ് ചൈന പ്രതീക്ഷിച്ചത്. എന്നാല്‍ ആ നീക്കങ്ങളെല്ലാം പരാജയപ്പെട്ടു. റഷ്യ-യുക്രെയന്‍ യുദ്ധം നാലാം മാസത്തിലേക്ക് കടക്കുമ്ബോള്‍ ചൈന ആയുധക്കച്ചവടത്തിന്റെ തിരക്കിലായിരുന്നു.

ചൈനയുടെ ആയുധ ഇടപാടുകളെക്കുറിച്ച്‌ പഠിക്കുന്ന അമേരിക്കയുടെ റാന്‍ഡ് എന്ന സംഘടനയുടെ പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ആയുധങ്ങള്‍ക്ക് ചൈന കരാര്‍ ഒപ്പിട്ടാല്‍ എപ്പോള്‍ ആയുധം നല്‍കുമെന്നതില്‍ ഒരു ഉറപ്പും ലഭിക്കില്ല. പണം മുന്‍കൂറായി വാങ്ങുന്ന കമ്ബനികള്‍ സമയത്ത് ആയുധങ്ങള്‍ എത്തിക്കില്ല. ലഭിക്കുന്ന ആയുധങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കില്ലെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.

ചൈനയില്‍ മികച്ച ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു കമ്ബനിയും ഇല്ല. എന്നാല്‍ സൈനിക രംഗത്തെ ഏറ്റവും മികച്ചവരെന്ന അവകാശവാദം പൊള്ളയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളാണ് ചൈനയുടെ പറ്റിക്കലിന് ഏറ്റവുമധികം ഇരയായിട്ടുള്ളത്. പാകിസ്താനും ബംഗ്ലാദേശും തായ്‌ലാന്റും ചൈനയുടെ ആയുധങ്ങള്‍ വാങ്ങുന്നവരാണ്. ചൈന പാകിസ്താന് 36 ജെ-10സി വിമാനങ്ങളും സെര്‍ബിയയ്‌ക്ക് എച്ച്‌ ക്യൂ-22 ഭൂതല മിസൈലുകളും നിര്‍മ്മിച്ച്‌ നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular