Wednesday, April 24, 2024
HomeIndiaമാല്‍വെയര്‍ പ്രചരിപ്പിക്കുന്നു: സൂം ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദ്ദേശവുമായി കമ്ബനി

മാല്‍വെയര്‍ പ്രചരിപ്പിക്കുന്നു: സൂം ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദ്ദേശവുമായി കമ്ബനി

ന്യൂഡല്‍ഹി: സൂം ആപ്പ് ഉപയോഗിക്കുന്നവര്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യാനാവിശ്യപ്പെട്ട് കമ്ബനി.

കാരണം സൂം ആപ്പിലെ ഒരു പഴുത് മുതലെടുത്ത് ഹാക്കര്‍മാര്‍ ഫോണുകളിലും കംപ്യൂട്ടറുകളും ഐ.ഒ.എസ് ഉപകരണങ്ങളിലും മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നുണ്ടെന്ന് കമ്ബനി കണ്ടെത്തി. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, ലിനക്‌സ്, വിന്‍ഡോസ് എന്നിവയിലെ 5.10.0 പതിപ്പിന് മുമ്ബുള്ള സൂം ക്ലൈന്റ് സെര്‍വര്‍ സ്വിച്ച്‌ റിക്വസ്റ്റിനിടെ ഹോസ്റ്റ് നെയിം ശരിയായ രീതിയില്‍ സ്ഥിരീകരിക്കുന്നില്ല. ഈ പഴുത് മനസിലാക്കി ഒരാള്‍ സൂം സേവനം ഉപയോഗിക്കാന്‍ ശ്രമിക്കുമ്ബോള്‍ അയാള്‍ ഉപയോഗിക്കുന്ന ആപ്പിനെ മറ്റൊരു സെര്‍വറുമായി ബന്ധിപ്പിക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുന്നുവെന്ന് കമ്ബനി പറയുന്നു.

എന്നാല്‍, കഴിഞ്ഞ ഫെബ്രുവരിയില്‍ ഗൂഗിളിന്റെ പ്രൊജക്‌ട് സീറോ ബഗ് ഹണ്ടറായ ഐവന്‍ ഫ്രട്രിക് ആണ് ഈ പ്രശ്‌നം കണ്ടെത്തി സൂമിനെ അറിയിച്ചത്. സൂം ചാറ്റിലൂടെ എക്‌സ് എം.പി.പി പ്രോട്ടോക്കോള്‍ ഉപയോഗിച്ച്‌ ഒരു സന്ദേശം അയക്കുക മാത്രമാണ് ഹാക്കര്‍ക്ക് വേണ്ടത്. സാധാരണക്കാരായ ഉപഭോക്താക്കളറിയാതെ അപകടകരമായ കോഡുകള്‍ ഉപകരണങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാനാകും വിധം രൂപകല്‍പ്പന ചെയ്തവയാണ് ഈ സന്ദേശങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular