Saturday, April 27, 2024
HomeKeralaമദ്യം വാങ്ങിക്കൊടുത്തില്ല; സുഹൃത്തിനെ വധിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

മദ്യം വാങ്ങിക്കൊടുത്തില്ല; സുഹൃത്തിനെ വധിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

എരുമപ്പെട്ടി: മദ്യം വാങ്ങിക്കൊടുക്കാത്തതിലുള്ള വിരോധം വെച്ച്‌ കൂട്ടുകാരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആദൂര്‍ അമ്ബലത്തു വീട്ടില്‍ അബ്ബാസ് (31), ചൊവ്വന്നൂര്‍ അയ്യപ്പത്ത് ചെറുവത്തൂര്‍ വീട്ടില്‍ സിജോ (31) എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

കൂട്ടുകാരനായ ഷിയാസ് എന്ന സിയാദിനെയാണ് ഇരുവരും ചേര്‍ന്ന് കൊല്ലാന്‍ ശ്രമിച്ചത്. കഴിഞ്ഞ 22ന് വൈകീട്ട് മൂന്നിന് സ്റ്റേഷന്‍ പരിധിയിലെ ആദൂരിലാണ് സംഭവം. ഇരുമ്ബുവടികൊണ്ട് തലക്കടിച്ചും, ബലമായി കാറില്‍ വലിച്ചു കയറ്റി മൂര്‍ച്ചയുള്ള ബ്ലേഡ് ഘടിപ്പിച്ച ആയുധംകൊണ്ട് മുറിവേല്‍പിച്ചുമാണ് കൊല്ലാന്‍ ശ്രമിച്ചത്.

സംഭവശേഷം സംസ്ഥാനം വിട്ട് ഒളിവില്‍ പോയ പ്രതികളെ പഴനിയില്‍ നിന്നാണ് പിടികൂടിയത്. ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും ആയുധങ്ങളും കണ്ടെടുത്തു. ഒന്നാം പ്രതി അബ്ബാസ് നിലവില്‍ എരുമപ്പെട്ടി, വടക്കാഞ്ചേരി, കുന്നംകുളം സ്റ്റേഷനുകളിലായി 12 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

അന്വേഷണത്തില്‍ എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജ്, എസ്.ഐ കെ.പി. ഷീബു, എ.എസ്.ഐ കെ.ആര്‍. ജയന്‍, എസ്.സി.പി.ഒമാരായ കെ. രാജേഷ്, ഐ.ബി ഷാജന്‍, കെ.എസ്. അരുണ്‍കുമാര്‍, എസ്. തോമസ്‌ എന്നിവര്‍ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular