Wednesday, April 24, 2024
HomeKeralaമോഷണമാരോപിച്ച്‌ യുവതിയെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവം; ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീ അറസ്റ്റില്‍

മോഷണമാരോപിച്ച്‌ യുവതിയെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവം; ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീ അറസ്റ്റില്‍

തിരുവനന്തപുരം: മോഷണമാരോപിച്ച്‌ യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്റ്റില്‍.

ശാസ്തമംഗലത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ മീനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പോലീസിന്റെതാണ് നടപടി.

തിരുവനന്തപുരം ശാസ്തമംഗലത്ത് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വള മോഷ്ടിച്ചെന്നാരോപിച്ചാണ് യുവതിയെ മര്‍ദ്ദിച്ചത്. ആക്രമണത്തിനിരയായ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.

പാര്‍ലറിന് മുന്നില്‍ വന്നിരുന്നപ്പോള്‍ അവിടെ നിന്നും മാറിയിരിക്കാന്‍ ഉടമയായ മീന ആവശ്യപ്പെട്ടു. കുറച്ച്‌ സമയം താനിവിടെ ഇരിക്കട്ടെയെന്ന് യുവതി പറഞ്ഞപ്പോള്‍ മോഷണത്തിനാണ് വന്നതെന്ന് ആരോപിച്ച്‌ തല്ലുകയായിരുന്നുവെന്ന് ആക്രമിക്കപ്പെട്ട യുവതി പറയുന്നു. നാളുകള്‍ക്ക് മുമ്ബ് മീനയുടെ വള മോഷ്ടിച്ചത് യുവതിയാണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. തിരുവനന്തപുരം മരുതംകുഴി സ്വദേശിയായ യുവതിയാണ് ആക്രമണം നേരിട്ടത്.

എന്നാല്‍ യുവതി പാര്‍ലറിന് അകത്തേക്ക് വന്ന് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടുവെന്നും കൊടുക്കാതെ വന്നപ്പോള്‍ അസഭ്യം പറഞ്ഞുവെന്നുമാണ് പാര്‍ലറിന്റെ ഉടമയായ മീന ഇക്കാര്യത്തില്‍ പ്രതികരിച്ചത്. അസഭ്യത്തിന് പിന്നാലെ വാക്കുതര്‍ക്കമായെന്നും ഇത് മര്‍ദ്ദനത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും മീന പറയുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ മര്‍ദ്ദനമേറ്റ യുവതിയുടെ പരാതിയിന്‍മേലാണ് പോലീസ് കേസെടുത്തത്. നിലവില്‍ അറസ്റ്റിലായ നീനയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular