Saturday, April 20, 2024
HomeKeralaവര്‍ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

വര്‍ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: () ചാഞ്ചാട്ടത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. വെള്ളിയാഴ്ച ഉയര്‍ന്ന സ്വര്‍ണവിലയാണ് ശനിയാഴ്ച മാറ്റമില്ലാതെ തുടരുന്നത്.

ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38200 രൂപയാണ്. ഗ്രാമിന് 4775 രൂപയുമാണ്. ഒരു പവന്‍ സ്വര്‍ണത്തിന് വെള്ളിയാഴ്ച 70 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

മെയ് ആദ്യവാരത്തില്‍ ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവില മെയ് പകുതിയായപ്പോള്‍ ഉയര്‍ന്ന് തുടങ്ങിയിരുന്നു. ഒരാഴ്ചയ്ക്കിടയില്‍ 1320 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. മെയ് 25ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണവില. പവന് 38,320 രൂപയും ഗ്രാമിന് 4790 രൂപയുമായിരുന്നു വില. ഇതിനുശേഷമാണ് വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞ് 38120 രൂപയായത്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില 100 രൂപയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular