Friday, March 29, 2024
HomeIndiaരാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഭിന്നത: സര്‍ക്കാരില്‍ നിന്നൊഴിവാക്കണമെന്ന് മന്ത്രി

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഭിന്നത: സര്‍ക്കാരില്‍ നിന്നൊഴിവാക്കണമെന്ന് മന്ത്രി

ഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിലെ ഭിന്നതയെ തുടര്‍ന്ന്

മന്ത്രിസഭയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കായികവകുപ്പ് മന്ത്രി അശോക് ചന്ദന ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു.

തന്റെ വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കുല്‍ദീപ് രാങ്കയ്ക്ക് കൈമാറണമെന്നും ട്വീറ്റിലുണ്ട്.

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞാന്‍ താങ്കളോട് വ്യക്തിപരമായി അഭ്യര്‍ത്ഥിക്കുകയാണ്. അത്യധികം കഠിനമായ മന്ത്രി പദത്തില്‍ നിന്ന് എന്നെ ഒഴിവാക്കി എന്റെ എല്ലാ വകുപ്പുകളും സംസ്ഥാന മന്ത്രിസഭയിലെ മുഴുവന്‍ വകുപ്പുകളുടെയും ചുമതലയുള്ള കുല്‍ദീപ് രാങ്കായ്ക്ക് നല്‍കൂ.’-

പരിഹാസത്തോടെയുള്ള ട്വീറ്റ് വിവാദമായതോടെ ‘കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്ന കപ്പല്‍ മുങ്ങി തുടങ്ങിയെന്ന്” ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular