Thursday, April 25, 2024
HomeCinema'ഹോം' ജൂറി കണ്ടിട്ടുണ്ടാകില്ല; ഇത് മോശം പ്രവണതയാണ്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് അവഗണിച്ചതില്‍ തുറന്നടിച്ച്‌...

‘ഹോം’ ജൂറി കണ്ടിട്ടുണ്ടാകില്ല; ഇത് മോശം പ്രവണതയാണ്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് അവഗണിച്ചതില്‍ തുറന്നടിച്ച്‌ ഇന്ദ്രന്‍സ്

‘ഹോം’ സിനിമയെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്നും പൂര്‍ണ്ണമായി അവഗണിച്ചു.ഒടിടി പ്ലാറ്റ്ഫോമില്‍ മികച്ച വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ഹോം.

ഇപ്പോഴിതാ അവാര്‍ഡ് ലഭിക്കാതിരുന്നതിനെക്കുറിച്ച്‌ നടന്‍ ഇന്ദ്രന്‍സ് മനോരമന്യൂസ് എന്ന വാര്‍ത്ത ചാനലിനോട് പ്രതികരിക്കുകയാണ്.ഹോം സിനിമയെ അവാര്‍ഡില്‍ നിന്നും പൂര്‍ണ്ണമായി അവഗണിച്ചതില്‍ വിഷമമുണ്ടെന്നും. ജൂറി ഈ ചിത്രം കണ്ടിട്ടുണ്ടാകില്ല. ജനങ്ങള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടാല്ലോ എല്ലാവരും പ്രതിഷേധം രേഖപ്പെടുത്തുന്നത്. അവരുടെ മനസില്‍ ആ സിനിമയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവഗണിച്ചതിനുള്ള കാരണം വിജയബാബുവിന്റെ വിഷയമാണെങ്കില്‍ അതൊരു നല്ല പ്രവണതയല്ല. അങ്ങനെയൊരു കീഴ്‌വഴക്കം ഉണ്ടാകുന്നത് ശരിയല്ല. വിജയ്ബാബു പ്രതിയാണെന്ന് തെളിഞ്ഞിട്ടില്ല. നാളെ വിജയ്ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും ചിത്രം പരിഗണിക്കുമോ എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular