Saturday, May 18, 2024
HomeKeralaകുഞ്ഞ് ഇസുവിനെ ക്യാമറയില്‍ പകര്‍ത്തുന്ന മമ്മൂട്ടി, അപൂര്‍വ ചിത്രം ക്ലിക്ക് ചെയ്ത് കുഞ്ചാക്കോ ബോബന്‍, വെെറലായി...

കുഞ്ഞ് ഇസുവിനെ ക്യാമറയില്‍ പകര്‍ത്തുന്ന മമ്മൂട്ടി, അപൂര്‍വ ചിത്രം ക്ലിക്ക് ചെയ്ത് കുഞ്ചാക്കോ ബോബന്‍, വെെറലായി മെഗാ സ്റ്റാറിന്റെ ഫോട്ടോഷൂട്ട്

കാറുകളോട് പ്രിയമുള്ളതുപോലെ ക്യാമറകളോടും പ്രത്യേക താത്പര്യമാണ് നടന്‍ മമ്മൂട്ടിക്ക്. താരം പകര്‍ത്തുന്ന ഫോട്ടോകളൊക്കെ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്.

ഈയടുത്ത് മമ്മൂട്ടിയെടുത്ത ദുല്‍ഖ‌ര്‍ ചിത്രങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടി പകര്‍ത്തിയ മറ്റൊരു ചിത്രമാണ് സോഷ്യല്‍ മീ‌ഡിയയിലെ ചര്‍ച്ചാവിഷയം. നടന്‍ കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന്റെ ചിത്രമാണ് മമ്മൂട്ടി പകര്‍ത്തിയത്. മെഗാ സ്റ്റാര്‍ ചിത്രമെടുക്കുന്നത് കുഞ്ചാക്കോ ബോബന്‍ പകര്‍ത്തി. ഈ ചിത്രം താരം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ കുഞ്ചാക്കോ ബോബന്‍ മകനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ മാസം ഏപ്രിലിലായിരുന്നു കുഞ്ചാക്കോ ബോബന്റെ മകന്റെ ജന്മദിനം. ജന്മദിനത്തില്‍ തന്റെ മകന് ആശംസകളുമായി എത്തിയവര്‍ക്കുള്ള നന്ദി രേഖപ്പെടുത്തിയുള്ള കുറിപ്പ് താരം പങ്കുവച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular