Saturday, April 27, 2024
HomeUSAപ്രശ്നങ്ങളുടെ ഭാഗമായി മാറുകയല്ല പ്രശ്നപരിഹാരത്തിന്റെ ഭാഗമായി മാറണം: പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ

പ്രശ്നങ്ങളുടെ ഭാഗമായി മാറുകയല്ല പ്രശ്നപരിഹാരത്തിന്റെ ഭാഗമായി മാറണം: പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ

ഷിക്കാഗൊ ∙ സങ്കീർണമായ ചുറ്റുപാടുകളിലും, സമൂഹത്തിലും ജീവിക്കുമ്പോൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരുടേയോ, പ്രശ്നങ്ങളുടേയോ ഭാഗമായി മാറുകയല്ല മറിച്ചു, പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി നാം മാറണമെന്ന് ദൈവവചന പണ്ഡിതനും സുവിശേഷകനുമായ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ ഉദ്ബോധിപ്പിച്ചു.

ഇന്റർനാഷനൽ പ്രെയർ ലൈൻ സെപ്റ്റംബർ 14 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച  യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സ്റ്റീഫൻസൺ.

മഹാകഷ്ഠതയിലും, അപമാനത്തിലും കഴിയേണ്ടി വന്ന യെഹൂദാ ജനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടി നെഹമ്യാവെ സമീപിച്ചപ്പോൾ, ദുഃഖിതനും, നിരാശനുമായി അവരുടെ പ്രശ്നങ്ങളുടെ ഭാഗമായി മാറാതെ പ്രശ്ന പരിഹാരത്തിനായി ദൈവസന്നിധിയിൽ ഉപവസിക്കുകയും പ്രാർഥിക്കുകയുമാണ് നെഹമ്യാവു ചെയ്തത്.

നാം അധിവസിക്കുന്ന ചുറ്റുപാടുകളിൽ പ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾ നാം സ്വീകരിക്കുന്ന നിലപാടുകൾ എന്തായിരിക്കുമെന്ന് സ്വയം പരിശോധിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. പ്രശ്നങ്ങൾ ഊതി പെരുപ്പിക്കുകയല്ല,  അതിനെ പരിഹരിക്കുന്നവരായി തീരുമ്പോളാണ് നാം ദൈവിക സന്നിധിയിൽ വിലയുള്ളവരായി തീരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ലളിത ലതാര (ഷിക്കാഗോ)യുടെ പ്രാർഥനയോടെ യോഗം ആരംഭിച്ചു. ജോർജ് മാത്യു (ബാബു) നിശ്ചയിക്കപ്പെട്ട  പാഠഭാഗം വായിച്ചു. തുടർന്ന് തോമസ് മാത്യു (രാജൻ) ഗാനം ആലപിച്ചു. ഐപിഎൽ കോഓർഡിനേറ്റർ മുഖ്യപ്രഭാഷകനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. മധ്യസ്ഥ പ്രാർഥനയ്ക്ക് സാമുവേൽ തോമസ്(ബാൾട്ടിമൂർ) നേതൃത്വം നൽകി. ഐപിഎൽ കോഓർഡിനേറ്ററായ ടി. എ. മാത്യു (ഹൂസ്റ്റൺ) ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രെയർലൈനിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

റവ. ഡോ. ജെയിംസ് ജേക്കബിന്റെ പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. ഷിജു ജോർജ് (ഹൂസ്റ്റൺ) ടെക്നിക്കൽ സപ്പോർട്ടറായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular