ചാരക്കേസിൽ കുടുക്കി ഭാരതത്തിനു ലഭിക്കാമായിരുന്ന ശാസ്ത്രീയ നേട്ടങ്ങൾ ഇല്ലാതാക്കുകയും ജീവിതം തകർക്കുകയും ചെയ്ത മുൻ ISRO ശാസ്ത്രജ്ഞൻ നമ്പി നാരായണണ് അമേരിക്കയിൽ പര്യടനം നടത്തുന്നു.
അദ്ദേഹത്തിന്റെ ജീവിതവും സംഭവ ബഹുലമായ ചാരക്കേസിൽ അദ്ദേഹത്തെ കുടുക്കിയ സാഹചര്യങ്ങളും വിശദീകരിക്കുന്ന “റോക്കട്രീ : ദി നമ്പി ഇഫക്ട് ” എന്ന സിനിമയുടെ പ്രമോഷനോടനുബന്ധിച്ചാണ് പര്യടനം. സിനിമയിൽ അദ്ദേഹത്തിന്റെ വേഷം അവതരിപ്പിക്കുന്ന നടൻ മാധവനും കൂടെയുണ്ട്.
അധികാര കേന്ദ്രങ്ങളുടെയും മീഡിയയുടെയും കുതന്ത്രങ്ങൾ മൂലം സ്വയം ഉയർന്നുവന്ന ഉന്നതനായ ഒരു ശാസ്ത്രഞ്ജനെയും രാജ്യത്തെ ഗവേഷണങ്ങളെയും രാഷ്ട്രീയ നാടകങ്ങൾക്കിടയിൽ എങ്ങിനെ ബലിയാടാക്കുന്നുവെന്നും സത്യമെങ്ങിനെ പാർശ്ശ്വവൽക്കരിക്കപ്പെടുന്നുവെന്നും സിനിമ അതിശക്തമായി വരച്ചുകാട്ടുന്നു.
75-മത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യപ്പെട്ട ചിത്രത്തിൽ മാധവനോടൊപ്പം ഹോളിവുഡ് ആക്ടേഴ്സ് ഫില്ലിസ് ലോഗൻ, വിൻസന്റ് റിയോട്ട, റോൺ ഡോനാഷി തുടങ്ങിയവരും ഷാരൂഖ് ഖാൻ, സൂര്യ, ശിവകുമാർ തുടങ്ങിയവർ ഗസ്റ്റ് റോളിലും അഭിനയിക്കുന്നു.
നമ്പി നാരായണനേയും നടൻ മാധവനേയും റോക്കട്രീ : ദി നമ്പി ഇഫക്ട് മൂവി ക്രൂവിനേയും പരിചയപ്പെടാനുള്ള അവസരത്തിനായി events.kagw.com ൽ രജിസ്റ്റർ ചെയ്യുക!
ഇരുവരും ജൂൺ 2-നു വൈകിട്ട് 6:30 നു Gaithersburg Washingtonian Rio Marriot center ൽ വച്ച് മീറ്റ് ആൻഡ് ഗ്രീറ്റ് പ്രോഗ്രാം നടത്തുന്നു.
കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയും ഇരുവർക്കും സിനിമയിലെ മറ്റുള്ളവർക്കും ലോസ് ഏഞ്ചലസ്, സാൻ ഫ്രാൻസിസ്കോ , ന്യൂയോർക്ക്, ന്യൂ ജേഴ്സി, വാഷിംഗ്ടൺ ഡി സി മുതലായ സിറ്റികളിൽ പര്യടനം ഒരുക്കുന്നു. ഇതോടൊപ്പം “ജാനകി” ദി മിത്തിക്കൽ ഇന്ത്യൻ വുമൺ ഡ്രസ്സ് ഷോയും നടത്തുന്നു.
മാധവനും നമ്പി നാരാണനും ഒപ്പം പ്രൈവറ്റ് ഡിന്നറും ഫോട്ടോ സെഷനുള്ള അവസരവും മെയ് 30 മുതൽ ജൂൺ 12 വരെ ഉണ്ടായിരിക്കുന്നതായിരിക്കും. ഈ അവസരം ഫലപ്രദമായി ഉപയോഗിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.