Saturday, April 20, 2024
HomeEuropeബെന്‍സെമ മാജിക്കിന്‌ ശേഷം തിരിച്ചു വന്നു ഫ്രാന്‍സിനെ ഞെട്ടിച്ചു ഡാനിഷ് പട

ബെന്‍സെമ മാജിക്കിന്‌ ശേഷം തിരിച്ചു വന്നു ഫ്രാന്‍സിനെ ഞെട്ടിച്ചു ഡാനിഷ് പട

യുഫേഫ നേഷന്‍സ് ലീഗിലെ നിലവിലെ ജേതാക്കളായ ഫ്രാന്‍സിനെ ആദ്യ മത്സരത്തില്‍ വീഴ്ത്തി ഡെന്മാര്‍ക്ക്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് ഫ്രാന്‍സ് സ്വന്തം മൈതാനത്ത് ഡാനിഷ് പടയോട് തോല്‍വി വഴങ്ങിയത്.

തുടര്‍ച്ചയായ 5 ജയങ്ങള്‍ക്ക് ശേഷം ആണ് ഫ്രാന്‍സ് ഒരു മത്സരം തോല്‍ക്കുന്നത്. ഫ്രാന്‍സിന് നേരിയ മുന്‍തൂക്കം ഉണ്ടായിരുന്നു എങ്കിലും ഡെന്മാര്‍ക്ക് മികച്ച പ്രകടനം ആണ് ഫ്രാന്‍സിന് എതിരെ പുറത്ത് എടുത്തത്. ഇരു ടീമുകളും ശ്രമിച്ചു എങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ പിറന്നില്ല. രണ്ടാം പകുതി തുടങ്ങിയ ഉടന്‍ തന്നെ ഫ്രാന്‍സ് മത്സരത്തില്‍ മുന്നിലെത്തി. 51 മത്തെ മിനിറ്റില്‍ എമ്ബപ്പെക്ക് പകരക്കാനായി വന്ന ക്രിസ്റ്റഫര്‍ എങ്കുങ്കു നല്‍കിയ പാസില്‍ നിന്നു ഡാനിഷ് പ്രതിരോധ താരങ്ങളെ മാന്ത്രിക ചലനങ്ങളും ആയി ഡ്രിബിള്‍ ചെയ്തു ഗോള്‍ നേടിയ കരീം ബെന്‍സെമ ആണ് ഫ്രാന്‍സിന് മത്സരത്തില്‍ മുന്‍തൂക്കം സമ്മാനിച്ചത്.

60 മത്തെ മിനിറ്റില്‍ കാസ്പര്‍ ഡോല്‍ബര്‍ഗിന് പകരക്കാനായി ഇറങ്ങിയ ആന്ദ്രസ് കോര്‍ണലിസ് പക്ഷെ ഫ്രഞ്ച് പടയെ ഞെട്ടിക്കുക ആയിരുന്നു പിന്നീട്. 68 മത്തെ മിനിറ്റില്‍ ഹോള്‍ബയറിന്റെ പാസില്‍ നിന്നു അതുഗ്രന്‍ ഷോട്ടിലൂടെ ലോറിസിനെ മറികടന്ന കോര്‍ണലിസ് ഡെന്മാര്‍ക്കിന്‌ സമനില ഗോള്‍ നല്‍കി. മിനിറ്റുകള്‍ക്ക് ഉള്ളില്‍ കാന്റെയുടെ 25 വാരം അകലെ നിന്നുള്ള ഷോട്ട് ബാറില്‍ തട്ടി മടങ്ങിയത് ഫ്രാന്‍സിന് തിരിച്ചടിയായി. 88 മത്തെ മിനിറ്റില്‍ ജോക്വിം മഹലെയുടെ ത്രൂ ബോള്‍ ഓടിയെടുത്ത കോര്‍ണലിസ് മികച്ച ശക്തമായ അടിയിലൂടെ തന്റെ രണ്ടാം ഗോളും നേടി ഡെന്മാര്‍ക്കിന്‌ ജയം സമ്മാനിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളില്‍ ഫ്രാന്‍സ് സമനിലക്ക് ശ്രമിച്ചു എങ്കിലും ഡാനിഷ് പ്രതിരോധം പിടിച്ചു നില്‍ക്കുക ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular