Friday, April 19, 2024
HomeIndiaകാലവര്‍ഷത്തിന് ഇതെന്തുപറ്റി ; കേരളത്തിലെത്തി ഒരാഴ്ചയായിട്ടും മഴ ശക്തിപ്പെടുന്നില്ല

കാലവര്‍ഷത്തിന് ഇതെന്തുപറ്റി ; കേരളത്തിലെത്തി ഒരാഴ്ചയായിട്ടും മഴ ശക്തിപ്പെടുന്നില്ല

സംസ്ഥാനത്ത് സ്കൂള്‍ തുറന്നാല്‍ പിന്നീടുള്ള ദിവസങ്ങള്‍ കനത്ത മഴയാണ്..കാലവര്‍ഷത്തിന്‍റെ കേരളത്തിലേക്കുള്ള വരവ് കാലങ്ങളായി മലയാളികള്‍ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.
എന്നാല്‍ ഇത്തവണ കാര്യങ്ങളില്‍ കുറച്ച്‌ മാറ്റം വന്നിട്ടുണ്ട്. സ്കൂളില്‍ പോകാന്‍ മടിച്ചു നില്‍ക്കുന്ന കുട്ടിയെ പോലെ കാലവര്‍ഷവും പെയ്യാന്‍ മടി കാട്ടി നില്‍ക്കുകയാണ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തി ഒരാഴ്ചയായിട്ടും മഴ ശക്തിപ്പെടുന്നില്ല. കണക്കുകള്‍ പ്രകാരം 34% മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ പകുതിവരെയെങ്കിലും ഈ രീതി തുടര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ നിഗമനം.

കണക്കുകൂട്ടിയതിനും മുന്‍പേ ആണ് ഇത്തവണ മഴയെത്തിയത്. എന്നിട്ടും കാലവര്‍ഷം കേരളത്തില്‍ സജീവമാകുന്നില്ല. മിക്ക ജില്ലകളിലും മഴ കിട്ടുന്നുണ്ട്. പക്ഷേ, ശക്തമായ മഴ ഇതുവരെ ലഭിച്ചു തുടങ്ങിയിട്ടില്ല. മണ്‍സൂണ്‍ കാറ്റ് ശക്തമായി വീശുന്നില്ല എന്നതാണ് ഇതിന്‍റെ കാരണം. ഉത്തരേന്ത്യക്കു മുകളില്‍ വിപരീത അന്തരീക്ഷ ചുഴി രൂപപ്പെട്ടതാണ് ഇതിനു കാരണം. കാസര്‍കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ മഴ നന്നേ കുറവാണ്. വയനാട് 89%, കാസര്‍കോട് 68%, പാലക്കാട് 60% വീതം കുറവാണ് ആദ്യ ദിവസങ്ങളില്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രതീക്ഷിച്ച രീതിയില്‍ കോഴിക്കോട് മാത്രമാണ് മഴ കിട്ടിയത്. ബാക്കി എല്ലാ ജില്ലകളിലും പരിമിതമായ മഴ മാത്രമാണ് പെയ്തത്. പകല്‍മഴയും കുറവാണ്, അതേസമയം രാത്രികാലങ്ങളില്‍ കാറ്റും മഴയും ഇടിമിന്നലും അനുഭവപ്പെടുന്നതും ഈ മണ്‍സൂണ്‍ കാലത്തിന്റെ ആദ്യ ദിവസങ്ങളിലെ പ്രത്യേകതയായി വിലയിരുത്തുന്നു.

കൂമ്ബാര മേഘങ്ങളുണ്ടാകുന്നതിനാലാണ് ഈ മാറ്റമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്. ജൂണ്‍ പകുതി വരെയെങ്കിലും കേരളത്തില്‍ മഴ കുറയാനാണ് സാധ്യത. ഇടവിട്ട് മഴകിട്ടുമെങ്കിലും തുടരെയുള്ള മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യത കുറവാണ്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശ്രീലങ്കക്ക് മുകളിലും സമീപ പ്രദേശങ്ങളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും അറബികടലില്‍ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റിന്റെയും സ്വാധീന ഫലമായി

അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക്

സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദരം അറിയിച്ചു. ജൂണ്‍ 4, 5, 8

തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്നും അറിയിപ്പിലുണ്ട്.

കണ്ണൂര്‍: വീട്ടിനുള്ളില്‍ ഇടിമിന്നല്‍ പതിച്ച സംഭവത്തില്‍ ദമ്ബതികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ആലക്കല്‍ റോഡിന് സമീപം എം.വി ബാബുവും ഭാര്യയുമാണ് ഇടിമിന്നലില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയുണ്ടായ ഇടിമിന്നല്‍ ബാബുവും ഭാര്യയും കിടന്ന മുറിയുടെ ഒരു ഭാഗത്താണ് വന്നു പതിച്ചത്. ശക്തമായ കാറ്റിലും മിന്നലിലും വീടിന്‍റെ വശങ്ങളും മേല്‍ക്കൂരയും തകര്‍ന്നു. മിന്നല്‍ വന്ന് പതിച്ചതോടെ തറയിലെ മാര്‍ബിള്‍ ആഴത്തില്‍ തകര്‍ന്ന നിലയിലാണ്. ഇടമിന്നല്‍ അപകടത്തില്‍ ബാബുവും ഭാര്യയും കിടന്ന കട്ടിലിന്‍റെ കാലും പലകയും തകര്‍ന്നു. കാലിന് ഷോക്കേറ്റതായി ബാബു പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular