Friday, March 29, 2024
HomeEuropeസ്വിറ്റ്‌സര്‍ലന്‍ഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി

സ്വിറ്റ്‌സര്‍ലന്‍ഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി

സൂറിച്ച്: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് കൈത്താങ്ങേകി സ്വിറ്റ്‌സര്‍ലന്‍ഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം. സംഘടനയിലെ അംഗങ്ങളില്‍നിന്നും കൂടാതെ സ്വിസ്സിലെ മറ്റു അഭ്യുദയ കാംക്ഷികൾ , സമാഹരിച്ച പത്തു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.സ്വിറ്റസർലണ്ടിലെ കത്തോലിക്ക പള്ളികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന കാര്യത്തിൽ കാര്യമായി സഹായിച്ചു .

ഉദ്യമം വിജയം ആക്കി തന്ന എല്ലാവരോടും കെ പി എഫ് എസ് നന്ദി രേഖപെടുത്തുന്നു .. കെ പി എഫ് എസിന്റെ വൈസ് പ്രസിഡണ്ട് ഡോക്ടര്‍ ജോയ് പറമ്പേട്ട് , ഫാ. ജോര്‍ജ് ഫ്രാന്‍സിസ് സേവ്യര്‍ എന്നിവര്‍ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി തുക കൈമാറി …കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നാടിനോടുള്ള കടമ എന്ന നിലയില്‍ തങ്ങളാലാവുംവിധം സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധനസമാഹരണം നടത്തിയതെന്ന് കെ പി എഫ് എസിന്റെ പ്രസിഡന്റായ സണ്ണി ജോസഫ് അറിയിച്ചു.

സ്വിറ്റ്‌സര്‍ലന്‍ഡ് മലയാളികളുടെ ഉന്നമനവും ക്ഷേമവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷം മുന്‍പാണ് പുരോഗമന സാംസ്‌കാരിക സംഘടനയായ കെപിഎഫ്എസിന് രൂപം നല്‍കിയത്. സാജന്‍ പെരേപ്പാടനാണ് സംഘടനയുടെ സെക്രട്ടറി. കുര്യാക്കോസ് മണിക്കുട്ടിയില്‍ ട്രഷര്‍..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular