Friday, March 29, 2024
HomeAsiaബിജെപി നേതാക്കളുടെ പ്രവാചക നിന്ദ; കടുത്ത ഭാഷയില്‍ അപലപിക്കുന്നുവെന്ന് പാകിസ്താന്‍

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ; കടുത്ത ഭാഷയില്‍ അപലപിക്കുന്നുവെന്ന് പാകിസ്താന്‍

ഇസ്‌ലാമാബാദ്: ബിജെപി നേതാക്കളുടെ പ്രവാചകവിരുദ്ധ പ്രസ്താവനകളെ കടുത്ത ഭാഷയില്‍ അപലപിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ്.

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം തകര്‍ന്നുവെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്നും ശഹബാസ് ശരീഫ് പറഞ്ഞു. മോദിയുടെ കീഴില്‍ മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുന്നു. ലോകരാജ്യങ്ങള്‍ ഇന്ത്യയെ ശാസിക്കണമെന്നും പാക് പ്രധാനമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി.

ടെലിവിഷന്‍ സംവാദത്തിനിടെ ബിജെപി വക്താവായിരുന്ന നുപുര്‍ ശര്‍മ പ്രവാചകനെതിരെ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. സൗദി അറേബ്യ, ഇറാന്‍, ഖത്തര്‍, കുവൈത്ത്, അറബ് ലീഗ്, മുസ്‌ലിം വേള്‍ഡ് ലീഗ് തുടങ്ങിയ രാജ്യങ്ങളും സംഘടനകളും പ്രസ്താവനക്കെതിരെ രംഗത്തെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular