Saturday, April 27, 2024
HomeIndiaതെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച; മുസ്ലീങ്ങളോടുള്ള നയം മാറ്റാൻ TRS

തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച; മുസ്ലീങ്ങളോടുള്ള നയം മാറ്റാൻ TRS

മുസ്ലീങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാനം ലഭിക്കുകയോ അല്ലെങ്കില്‍ ടിആര്‍എസ് മുസ്ലീങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ബിജെപി മുതലെടുക്കുമെന്നും ചില നേതാക്കള്‍ കരുതുന്നു.

ഹൈദരാബാദ്: ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടന്ന ജിഎച്ച്എംസി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഹൈദരാബാദിലെ മുസ്ലീം സമൂഹത്തില്‍ പാര്‍ട്ടിക്ക് പ്രതീക്ഷ നഷ്ടപ്പെടുന്നതായി ടിആര്‍എസ് നേതൃത്വം മനസ്സിലാക്കി. ടിആര്‍എസ് സ്ഥാനാര്‍ത്ഥികള്‍ പല മുസ്ലീം ജനസംഖ്യയുള്ള ഡിവിഷനുകളിലും പരാജയപ്പെട്ടിരുന്നു. അതും 1000 വോട്ടില്‍ കുറയാതെയാണ് പരാജയപ്പെട്ടത്.

അതിനാല്‍ ഇപ്പോള്‍ ടിആര്‍എസ്, സംസ്ഥാനത്തെ മുസ്ലീം സമുദായത്തിന് പ്രാധാന്യം നല്‍കേണ്ടെതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂനപക്ഷ കമ്മീഷനുകള്‍, ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനുകള്‍, ഉറുദു അക്കാദമികള്‍ തുടങ്ങി എല്ലാ ന്യൂനപക്ഷ സ്ഥാപനങ്ങളിലും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എല്ലാ തസ്തികകളും കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായുള്ള ടിആര്‍എസ് ഭരണകാലത്ത് ഒരു തവണ മാത്രമാണ് നികത്തിയത്. നേരത്തെ സൂചിപ്പിച്ച എല്ലാ സ്ഥാപനങ്ങളിലും 2020 മുതല്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ ചെയര്‍മാനെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള പദ്ധതികളും ടിആര്‍എസ് സര്‍ക്കാരിനില്ലെന്ന് വേണം കരുതാന്‍.

നിയമസഭാ തിരഞ്ഞെടുപ്പുകളിലും ജിഎച്ച്എംസി തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി പ്രതീക്ഷിച്ചതുപോലെ മുസ്ലീങ്ങള്‍ ടിആര്‍എസിന് വോട്ടുചെയ്തില്ലെന്ന് ടിആര്‍എസ് നേതാക്കള്‍ അവകാശപ്പെടുന്നു. ന്യൂസ് 18യുമായി സംസാരിച്ച പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ടിആര്‍എസ് പ്രവര്‍ത്തകന്‍ പറഞ്ഞത് അനുസരിച്ച് 2014 മുതല്‍ 2019 വരെയുള്ള ആദ്യ കാലയളവില്‍ മുസ്ലീങ്ങള്‍ക്കായി മികച്ച പദ്ധതികള്‍ പാര്‍ട്ടി അവതരിപ്പിച്ചിരുന്നു.

എന്നാല്‍ പകരമായി, ടിആര്‍എസ് സംസ്ഥാനത്തെ മുസ്ലീം സമൂഹത്തിന്റെ വിശ്വാസം നേടിയില്ല. പാര്‍ട്ടിയുടെ ന്യൂനപക്ഷ നേതാക്കള്‍, പ്രത്യേകിച്ച് മുസ്ലീം നേതാക്കള്‍, മുസ്ലീങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ടിആര്‍എസ് നേതൃത്വം മനസ്സിലാക്കി.

മുസ്ലീം ന്യൂനപക്ഷങ്ങളോട് ഇരട്ട നയത്തിലാണോ ടിആര്‍എസ് പ്രവര്‍ത്തിക്കുന്നത്.  ജിഎച്ച്എംസി തിരഞ്ഞെടുപ്പില്‍, ബിജെപി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി ഉയര്‍ന്നുവന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 4 സീറ്റുകള്‍ നേടിയിരുന്നു. തെലങ്കാനയില്‍ ബിജെപി ശക്തി പ്രാപിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബിജെപി മുസ്ലീം പ്രീണനത്തിനായി ടിആര്‍എസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. തെലങ്കാന രാഷ്ട്രീയ സമിതിയ്ക്ക് അഖിലേന്ത്യാ മജ്‌ലിസ് ഇത്തെഹാദ്-ഉള്‍-മുസ്ലീമുമായി രഹസ്യ സഖ്യമുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു.

ബിജെപിയെ നേരിടാന്‍ ടിആര്‍എസ് തീരുമാനിച്ചതായി ടിആര്‍എസ് ന്യൂനപക്ഷ നേതാക്കള്‍ ന്യൂസ് 18 നോട് പറഞ്ഞു. അതിനാല്‍ ഇപ്പോള്‍ മുസ്ലീങ്ങളോട് ഇരട്ട നയത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ടിആര്‍എസ് സംഘടനാ തലത്തില്‍ ന്യൂനപക്ഷങ്ങളുടെ നേതൃത്വത്തെ പുനര്‍നിര്‍മ്മിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും പാര്‍ട്ടി നേതാക്കളായി യുവ നേതാക്കളെ നിയമിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

അതേസമയം, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് തസ്തികകള്‍ നല്‍കാന്‍ ടിആര്‍എസ് ആഗ്രഹിക്കുന്നില്ല. എന്നാല്‍ മുസ്ലീങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാനം ലഭിക്കുകയോ അല്ലെങ്കില്‍ ടിആര്‍എസ് മുസ്ലീങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ബിജെപി മുതലെടുക്കുമെന്നും ചില നേതാക്കള്‍ കരുതുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular