Friday, April 26, 2024
HomeKeralaസിപിഎം പരിഗണിച്ചു അനില്‍കുമാര്‍ രക്ഷാധികാരി സമ്മേളനം അനില്‍...

സിപിഎം പരിഗണിച്ചു അനില്‍കുമാര്‍ രക്ഷാധികാരി സമ്മേളനം അനില്‍ നടത്തും

കോണ്‍ഗ്രസില്‍ നിന്നും സിപിഐഎമ്മില്‍ എത്തിയ കെ പി അനില്‍കുമാറിന് ആദ്യ ചുമതല നല്‍കി സിപിഎം. സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായാണ് ആദ്യ ചുമതല. സിപിഎമ്മിലെത്തിയതിന് പിന്നാലെയാണ് കെ പി അനില്‍കുമാറിന് തൊട്ടടുത്ത ദിവസം തന്നെ ആദ്യ ചുമതല നല്‍കിയത്.

ജനുവരി 10 മുതല്‍ 12 വരെ നടക്കുന്ന സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക വേദിയില്‍ രക്ഷാധികാരിയായാണ് ആദ്യ ചുമതല. എളമരം കരിം, ടി പി രാമകൃഷ്ണന്‍, മുഹമ്മദ് റിയാസ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് അനില്‍കുമാറിന് ആദ്യ ചുമതല നല്‍കിയത്. അതേ സമയം തന്നെ കെ.പി അനില്‍കുമാര്‍ ദേശാഭിമാനി വരിക്കാരനായി. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ അനില്‍കുമാറിന്റെ വീട്ടിലെത്തിയാണ് വരിസംഖ്യ ഏറ്റുവാങ്ങിയത്. അനില്‍കുമാറിന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനുളള അവസരം സിപിഎം ഉറപ്പാക്കുമെന്ന് പി. മോഹനന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്നും രാജി പ്രഖ്യാപിച്ച ശേഷം കോഴിക്കോട് എത്തിയ കെപി അനില്‍കുമാറിന് പാര്‍ട്ടി  ജില്ല സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കിയിരുന്നു.പാര്‍ട്ടി ഏല്‍പിക്കുന്ന ചുമതല ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കുമെന്ന് അനില്‍കുമാര്‍ അറിയിച്ചു. കോണ്‍ഗ്രസിന് ഇപ്പോള്‍ കാഴ്ചക്കാരന്റെ റോള്‍ മാത്രമാണ്. ഡി സി സി പ്രസിഡണ്ടുമാരെ നിയന്ത്രിച്ചിരുന്ന താന്‍ ഒരു ഡി സി സി പ്രസിഡണ്ട് സ്ഥാനത്തിനായി വാശി പിടിക്കുമോയെന്നും കെ പി അനില്‍ കുമാര്‍ ചോദിച്ചു.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular