Thursday, March 28, 2024
HomeUSAതോക്ക് ജീവന്‍ നഷ്ടപ്പെടുത്തുന്ന കുട്ടികളേക്കാള്‍ ഗര്‍ഭഛിദ്രം ജീവനെടുക്കുന്ന കുട്ടികള്‍ 204.5 ഇരട്ടിയെന്ന് സി.ഡി.സി.

തോക്ക് ജീവന്‍ നഷ്ടപ്പെടുത്തുന്ന കുട്ടികളേക്കാള്‍ ഗര്‍ഭഛിദ്രം ജീവനെടുക്കുന്ന കുട്ടികള്‍ 204.5 ഇരട്ടിയെന്ന് സി.ഡി.സി.

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ വ്യാപകമായ വെടിവെപ്പു സംഭവങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്ന 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തേക്കാള്‍ 204.5 ഇരട്ടി കുട്ടികള്‍ക്കാണ് ഗര്‍ഭഛിദ്രം മൂലം ജീവന്‍ നഷ്ടപ്പെടുന്നതെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പുറത്തു വിട്ട പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

2019 ലെ ലഭ്യമായ കണക്കുകളനുസരിച്ചു നാല്‍പത്തി ഏഴ് സംസ്ഥാനങ്ങളിലും, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയായിലും കൂടി ഗര്‍ഭഛിദ്രം മൂലം ഭൂമിയില്‍ പിറക്കാന്‍ അവസരം ലഭിക്കാതെ പോയത് 629898 കുട്ടികള്‍ക്കാണെന്ന് സി.ഡി.സി. പറയുന്നു. ഇതേ വര്‍ഷം ഒന്നു മുതല്‍ 19 വയസ്സു വരെയുള്ള കുട്ടികള്‍ വെടിവെപ്പു സംഭവങ്ങളില്‍ കൊല്ലപ്പെട്ടത് 3080 പേരാണ്. ഇതേ വര്‍ഷം കാലിഫോര്‍ണിയ, മേരിലാന്റ്, ന്യൂഹാംഷെയര്‍ എന്നീ സംസ്ഥാനങ്ങള്‍ ഗര്‍ഭഛിദ്ര കണക്കുകള്‍ നല്‍കിയിരുന്നില്ല. 2020 ല്‍ 42 സംസ്ഥാനങ്ങള്‍ മാത്രമാണ് ഗര്‍ഭചിദ്ര കണക്കുകള്‍ നല്‍കിയത്. ഇതനുസരിച്ചു 513 716 പേര്‍ ഗര്‍ഭചിദ്രം മൂലവും, ഒന്നു മുതല്‍ 19വരെയുള്ള കുട്ടുകള്‍ 11162 പേര്‍ വെടിവെച്ചു സംഭവങ്ങളിലും കൊല്ലപ്പെട്ടു. അടുത്തിടെ നടന്ന മാസ്സ് ഷൂട്ടിങ്ങില്‍ നിരവധിപേര്‍ കൊല്ലപ്പെട്ട കണക്കുകള്‍ ഗവണ്‍മെന്റ് പരസ്യമാക്കുമ്പോള്‍ എ്ന്തുകൊണ്ടാണ് ഗര്‍ഭഛിദ്രം മൂലം മരിക്കുന്ന കുട്ടികളുടെ കണക്കുകള്‍ അധികൃതര്‍ പുറത്തുവിടാത്തതെന്ന് ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നു. മാസ്സ് ഷൂട്ടിംഗ് തടയുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണ് നടത്തുന്നതോടൊപ്പം ഗര്‍ഭഛിദ്രം നിരോധിക്കുന്ന നിയമവും നിര്‍മ്മാണവും നടക്കേണ്ടതാണ് ഇവര്‍ വാദിക്കുന്നു.

പി പി ചെറിയാന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular