Friday, March 29, 2024
HomeUSAസെമി ഓട്ടോമാററിക്ക് ഗണ്‍ വില്പന-21 വയസ്സു പൂര്‍ത്തിയായിരിക്കണം-യു.എസ്. ഹൗസ് ബില്‍ പാസ്സാക്കി

സെമി ഓട്ടോമാററിക്ക് ഗണ്‍ വില്പന-21 വയസ്സു പൂര്‍ത്തിയായിരിക്കണം-യു.എസ്. ഹൗസ് ബില്‍ പാസ്സാക്കി

വാഷിംഗ്ടണ്‍ ഡി.സി.: സെമി ഓട്ടോമാറ്റിക് ഗണ്‍ വാങ്ങുന്നവരുടെ പ്രായം 21 ആക്കി നിജപ്പെടുത്തികൊണ്ടു യു.എസ്. ഹൗസ് നിയമം പാസ്സാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് 204 നെതിരെ 223 വോട്ടുകളോടെയാണ് യു.എസ്. ഹൗസ് നിയമം പാസ്സാക്കിയത്. ബുധനാഴ്ച(ജൂണ്‍7)നായിരുന്നു വോട്ടെടുപ്പ്.
ഹൈ കപ്പാസിറ്റി മാഗസിന്‍ വാങ്ങുന്നതിന്, ബാക്ക് ഗ്രൗണ്ട് ചെക്ക് നിര്‍ബന്ധനമാക്കുന്നതിനുള്ള വകുപ്പും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യു.എസ്. ഹൗസില്‍ ഡെമോക്രാറ്റിക് കക്ഷിക്കാണ് ഭൂരിപക്ഷം. അതുകൊണ്ടുതന്നെ ബില്‍ എളുപ്പം ഇവിടെ പാസ്സാക്കുവാന്‍ കഴിഞ്ഞു. എന്നാല്‍ യു.എസ് സെനറ്റില്‍ ഇരുകക്ഷികള്‍ക്കും തുല്യഅംഗങ്ങള്‍ ആണ് ഉള്ളത്. യു.എസ്. ഹൗസ് പാസ്സാക്കിയ ഈ ബില്‍ യു.എസ്. സെനറ്റില്‍ പാസ്സാകണമെങ്കില്‍ ചുരുങ്ങിയതു 60 പേരെങ്കിലും ഇതിനനുകൂലമായി വോട്ടുരേഖപ്പെടുത്തണം. യു.എസ്. ഹൗസ്സില്‍ പാസ്സാക്കിയ ഈ ബില്ലിനെതിരെ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ 2 അംഗങ്ങള്‍ ജാറെഡ് ഗോള്‍ഡന്‍(മയിന്‍), കുര്‍ട്ട് സ്‌ക്കഡര്‍(ഒറിഗന്‍) വോട്ടു ചെയ്തപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 5 അംഗങ്ങള്‍ ഇതിനനുകൂലമമായി വോട്ടുരേഖപ്പെടുത്തി.

ഇത്രയും തിടുക്കത്തില്‍ യു.എസ്. ഹൗസ് നിയമം പാസ്സാക്കിയെങ്കിലും, സെനറ്റില്‍ ഇത് വിജയിക്കുമോ എന്ന് സംശയം നിലനില്‍ക്കുന്ന സെനറ്റിലും ഈ ബില്ലിനെ എതിര്‍ക്കുന്ന ഡമോക്രാറ്റിക് അംഗങ്ങളും, അനുകൂലിക്കുന്ന റിപ്പബ്ലിക്കന്‍ അംഗങ്ങളും ഉണ്ട് എന്നതുതന്നെ ബില്ലിന്റെ ഭാവി അനിശ്ചിതതവത്തിലാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular