Tuesday, April 23, 2024
HomeUSAവേൾഡ് പൂൾ ചാമ്പ്യൻഷിപ്പിൽ മലയാളി ടീം ഫൈനലിൽ

വേൾഡ് പൂൾ ചാമ്പ്യൻഷിപ്പിൽ മലയാളി ടീം ഫൈനലിൽ

ലോകത്തിലെ ഏറ്റവും വലിയ അമച്വർ പൂൾ ലീഗാണ് അമേരിക്കൻ പൂൾപ്ലെയേഴ്സ് അസോസിയേഷൻ (എപിഎ). യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, ജപ്പാൻ എന്നിവിടങ്ങളിലായി ഏകദേശം 250,000 അംഗങ്ങളുണ്ട്. ലാസ് വെഗാസിൽ നടക്കുന്ന എപിഎ ചാമ്പ്യൻഷിപ്പിൽ ഓരോ വർഷവും $2 മില്യണാണ് സമ്മാനത്തുകയായി നൽകുന്നത്.

ഈ മത്സരത്തിൽ എത്തിപ്പെടാനുള്ള കടമ്പകൾ
ലോക്കൽ പൂൾ ലീഡ്സിൽ ടീമായി മത്സരിക്കാം. ലോക്കൽ പൂൾ ലീഡ്‌സിൽ ഓരോ സീസണിലും 15 മത്സരങ്ങൾ വീതം ഉണ്ടായിരിക്കും.അതിൽ ജയിക്കുന്ന ടീമുകൾ റീജിയണൽ പൂൾ  ലീഡ്‌സിൽ കളിക്കാൻ യോഗ്യത നേടും.റീജിയണൽ പൂൾ ലീഡ്‌സിൽ പല സംസ്ഥാനങ്ങളിലെ വിവിധ റീജിയനുകളിൽ നിന്നുള്ള മുപ്പത്തിരണ്ടോളം ടീമുകൾ പങ്കെടുക്കും. അതിൽ വിജയിക്കുന്നവരിൽ നിന്ന് രണ്ട് ടീമുകൾ വേൾഡ് പൂൾപ്ലെയേഴ്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കും.

എപിഎ അംഗത്വമുള്ള നോർത്ത് വെസ്റ്റ് അർക്കൻസസിലെ ലോക്കൽ പൂൾ ലീഗാണ് ഓസാർക്ക് പൂൾ ലീഗ്. ആ ഓസാർക്ക് ലോക്കൽ ലീഗിൽ 8 മലയാളി താരങ്ങൾ അടങ്ങുന്ന ‘സ്നൂക്ക് എം’ എന്ന ടീമും മത്സരിക്കുന്നുണ്ട്. ലീഗിലെ എല്ലാ ടീമുകളെയും തോൽപ്പിച്ച്  ഒന്നാം സ്ഥാനം നേടിയാണ് ഇവർ റീജിയണൽ ലീഗിൽ പ്രവേശിച്ചത്. ഇവിടെയും മറ്റെല്ലാ ടീമുകളെയും തോൽപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടാണ് ലാസ് വെഗാസിൽ നടക്കാൻ പോകുന്ന അഭിമാനകരമായ വേൾഡ് പൂൾ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്.

ടീമിന്റെ വിശദാംശങ്ങൾ:-
ടീമിന്റെ പേര്: സ്നൂക്ക്’ ‘എം
സ്ഥലം: ബെന്റൺവില്ലെ
നോർത്ത് വെസ്റ്റ് അർക്കൻസാസ്
കളിക്കാരുടെ പേര്:
1)രാജേഷ്.സി.നായർ (ക്യാപ്റ്റൻ)(തിരുവനന്തപുരം)
2)ശേഖർ (തിരുവനന്തപുരം)
3)ജിപ്സൺ (തിരുവനന്തപുരം)
4) ഇവാൻ (തിരുവനന്തപുരം)
5)സോബിൻ (കോട്ടയം)
6)ജിനേഷ് (കോട്ടയം)
7)പ്രോമിസ് (തൃശൂർ)
8)സുജിത്ത് (പാലക്കാട്)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular