Friday, April 19, 2024
HomeIndiaസ്പിന്നര്‍മാര്‍ മെച്ചപ്പെട്ട രീതിയില്‍ ബൗള്‍ ചെയ്യേണ്ടതുണ്ട് എന്ന് പന്ത്

സ്പിന്നര്‍മാര്‍ മെച്ചപ്പെട്ട രീതിയില്‍ ബൗള്‍ ചെയ്യേണ്ടതുണ്ട് എന്ന് പന്ത്

ഇന്നലെ ദക്ഷിണാഫ്രിക്കയോട് ഏറ്റ പരാജയത്തിം സ്പിന്‍ ബൗളേഴ്സിനെ വിമര്‍ശിച്ച്‌ ക്യാപ്റ്റന്‍ റിഷഭ് പന്ത്. ഇന്നലെ അക്സര്‍ പട്ടേലും ചാഹലും ഏറെ റണ്‍സ് വഴങ്ങിയിരുന്നു.

ചാഹല്‍ 4 ഓവറില്‍ 49 റണ്‍സ് വഴങ്ങിയപ്പോള്‍ അക്സര്‍ ഒരു ഓവറില്‍ 19 റണ്‍സും വഴങ്ങി. സ്പിന്നര്‍മാര്‍ ഇതിനേക്കാന്‍ നന്നായി ബൗള്‍ ചെയ്യേണ്ടതുണ്ട് എന്ന് പന്ത് മത്സര ശേഷം പറഞ്ഞു.

ഭുവനേശ്വര്‍ അടക്കം ഫാസ്റ്റ് ബൗളര്‍മാര്‍ എല്ലാം നന്നായി പന്ത് എറിഞ്ഞു എന്നും ക്യാപ്റ്റന്‍ പറഞ്ഞു. ബാറ്റ് ചെയ്തപ്പോള്‍ ടീം ഉദ്ദേശിച്ചതിനെക്കാള്‍ 10-15 റണ്‍സ് കുറവേ നേടാനായുള്ളൂ എന്നും പന്ത് പറയുന്നു. ഇനി അവസാന മൂന്ന് മത്സരങ്ങളും വിജയിക്കാന്‍ ശ്രമിക്കുമെന്നും പന്ത് പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ പരമ്ബരയില്‍ 2-0ന് പിറകിലാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular