Friday, April 19, 2024
HomeCinemaസെറ്റിലേക്ക് വരുന്നവഴി ചിത്രത്തില്‍ നിന്ന് എന്നെ മാറ്റി; കൈയ്‌പ്പേറിയ സിനിമ അനുഭവങ്ങള്‍ പങ്കുവച്ച്‌ അതിഥി രവി

സെറ്റിലേക്ക് വരുന്നവഴി ചിത്രത്തില്‍ നിന്ന് എന്നെ മാറ്റി; കൈയ്‌പ്പേറിയ സിനിമ അനുഭവങ്ങള്‍ പങ്കുവച്ച്‌ അതിഥി രവി

2014 ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അതിഥി രവി.

മോഡലിംഗ് രംഗത്ത് നിന്നും കരിയര്‍ ആരംഭിച്ച താരം, നിരവധി പരസ്യ ചിത്രങ്ങളും ചെയ്തിട്ടുണ്ട്.

2017 ല്‍ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലാണ് ആദ്യമായി താരം നായികയായത്. സണ്ണി വെയിന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ഇന്ന് അതിഥി മലയാളത്തിലെ അറിയപ്പെടുന്ന മുന്‍നിര യുവ നായികമാരില്‍ ഒരാളാണ്.

സിനിമയില്‍ പ്രവേശിക്കുന്ന ഏതൊരു താരത്തിനും തന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങള്‍ പ്രയാസം നിറഞ്ഞതായിരിക്കും. അതിഥിയുടെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. താരത്തിന്റെ ആദ്യത്തെ ചിത്രം തീയറ്റര്‍ ഹിറ്റ് ആയിരുന്നില്ലെന്നും ഇപ്പോഴും ഹിറ്റുകള്‍ മാത്രം പ്രതീക്ഷിക്കുന്ന ഒരു താരമല്ല താനെന്നും അടുത്തിടെ അതിഥി പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമ ജീവിതത്തിലെ വിജയ പരാജയങ്ങളെക്കുറിച്ച്‌ പറയുകയായിരുന്നു താരം.

എനിക്ക് ഇഷ്ടവും ഈ അപ്‌സ് ആന്‍ഡ് ഡൗണ്‍സ് ഉള്ളതാണ്

“എനിക്ക് ഇഷ്ടവും ഈ അപ്‌സ് ആന്‍ഡ് ഡൗണ്‍സ് ഉള്ളതാണ്. എങ്കിലേ ലൈഫ് ആവുകയുള്ളൂ. എന്റെ ആദ്യത്തെ സിനിമയും ഒരു തിയേറ്റര്‍ ഹിറ്റായിരുന്നില്ല. എന്താണ് വിജയമെന്നൊന്നും ഞാന്‍ കണ്ടിട്ടില്ല.

തോല്‍വി ഞാന്‍ കണ്ടിട്ടുമുണ്ട്. അതുപോലെ പല സിനിമകളും പറഞ്ഞത് പിന്നീട് മാറിയിട്ടുണ്ട്. ഒരു കുത്തനെ പോകുന്ന ഗ്രാഫ് ഒന്നും അല്ലായിരുന്നു എന്റേത്. ഇപ്പോഴും അപ്‌സ് ആന്‍ഡ് ഡൗണ്‍സൊക്കെ സ്വീകരിക്കാന്‍ അറിയാവുന്ന ആളാണ് ഞാന്‍.

എനിക്ക് അത് തന്നെയാണ് ഇഷ്ടവും. ബാക്ക് ടു ബാക്ക് ഹിറ്റ് മാത്രമേ ഉള്ളൂ, എന്നതിനോട് പേഴ്‌സണലി വലിയ താല്‍പര്യമില്ല. അങ്ങനെ പോകുന്തോറും ചെറിയ ഒരു ഡൗണ്‍ പോലും നമ്മളെ വല്ലാതെ ബാധിക്കുന്ന ഒരു കാലഘട്ടമാണിത്. നമ്മള്‍ അത്ര സ്‌ട്രോങ് ആവില്ല.” താരം വ്യക്തമാക്കി.

ഓണ്‍ ദ വേയില്‍ എന്നെ മാറ്റിയിട്ടുണ്ട്.

പരസ്യചിത്രങ്ങളില്‍ കരിയര്‍ ആരംഭിച്ച താരം ഇപ്പോഴും സജീവമായി പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. പരസ്യത്തില്‍ അഭിനയിക്കുമ്ബോഴും വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായതിനെപ്പറ്റി താരം പറയുകയുണ്ടായി. പരസ്യ ചിത്രങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കിയ അനുഭവവും താരം പങ്കുവച്ചു.

“പരസ്യചിത്രങ്ങളുടെ ഫീല്‍ഡിലാണെങ്കിലും ചില പരസ്യമൊക്കെ പറഞ്ഞുവെച്ച്‌ തലേദിവസം മാറ്റിയിട്ടുണ്ട്. ഷൂട്ടിന് വേണ്ടി ലൊക്കേഷനിലേക്ക് വന്നുകൊണ്ടിരുന്ന ഓണ്‍ ദ വേയില്‍ എന്നെ മാറ്റിയിട്ടുണ്ട്.

അതിഥീ, മാറിപ്പോയി വേറെ ഒരാളെ പെട്ടെന്ന് മാറ്റി, എന്ന് പറഞ്ഞിട്ടുണ്ട്. ഇതൊക്കെ അറിഞ്ഞ് വന്ന ഒരാളാണ്. അതുകൊണ്ട് പ്രശ്‌നമേയില്ല. ഒരു പടം ഇല്ല എന്ന് എന്നോട് പറഞ്ഞാലും ഞാന്‍ ഓക്കെയാണ്.

ഏതെങ്കിലും ഒരു വ്യക്തി വഴി പടം കിട്ടും എന്ന് പ്രതീക്ഷിച്ച്‌ ഒരിക്കലും ഈ ഇന്‍ഡസ്ട്രിയില്‍ വരരുത്.

അങ്ങനെ ഒരു ചിന്തയോടെ മാത്രമേ സിനിമയെ സമീപിക്കാവൂ. ഏതെങ്കിലും ഒരു വ്യക്തി വഴി പടം കിട്ടും എന്ന് പ്രതീക്ഷിച്ച്‌ ഒരിക്കലും ഈ ഇന്‍ഡസ്ട്രിയില്‍ വരരുത്. അങ്ങനെ ഒരു സൗഹൃദങ്ങളും ഇവിടെ നിലനിന്നിട്ടില്ല.” അതിഥി പറഞ്ഞു.

കൊവിഡ് ലോക്ഡൗണ്‍ വന്നപ്പോള്‍ വമ്ബന്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും. സിനിമയുടെ കാര്യം അത്രയേ ഉള്ളൂവെന്നും അതിഥി പറഞ്ഞു. ഫീല്‍ഡില്‍ നില്‍ക്കുമ്ബോള്‍ അതൊക്കെ മനസിലാക്കണമെന്നും അമിതമായി ഒന്നും പ്രതീക്ഷിക്കരുതെന്നും താരം പറയുന്നു.

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിലും , സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ എം. പത്മകുമാര്‍ ചിത്രം പത്താം വളവ് എന്ന ചിത്രത്തിലും വളരെ സുപ്രധാനമായ റോളുകളിലാണ് അതിഥി എത്തിയത്. രണ്ട് ചിത്രങ്ങളും ഹിറ്റായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular