Saturday, December 4, 2021
HomeKeralaമതബോധന പുസ്തക വിവാദം: ഒരു മതത്തേയും വിശ്വാസത്തേയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല; തെറ്റിദ്ധാരണ വന്നിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായി താമരശ്ശേരി...

മതബോധന പുസ്തക വിവാദം: ഒരു മതത്തേയും വിശ്വാസത്തേയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല; തെറ്റിദ്ധാരണ വന്നിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായി താമരശ്ശേരി രൂപത

താമരശ്ശേരി: താമരശ്ശേരി രുപതയുടെ മതബോധന പുസ്തകവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി രൂപത. ഒരു മതത്തേയും വിശ്വാസത്തേയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല; ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയോ വിഷമമോ വന്നിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി താമരശ്ശേരി രൂപത പത്രക്കുറിപ്പില്‍ പറയുന്നു.
രൂപതയുടെ ഉപപാഠപുസ്തകത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തകളും വന്നിരുന്നു. ഇതോടെയാണ് രൂപത വിശദീകരണവുമായി എത്തിയത്.
രൂപതയുടെ വിശദീകരണം ഇങ്ങനെ:-
‘കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഈ പ്രദേശത്തെ വിവിധ ഇടവകകളിലെ യുവജനങ്ങളുടെയും കുട്ടികളുടെയും ഇടയില്‍ അടിസ്ഥാന വിശ്വാസത്തെ സംബന്ധിച്ച നിരവധി സംശയങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ചില മതപ്രഘോഷകരും ക്രൈസ്തവ  വിരോധികളും രൈകസ്തവ വിശ്വാസത്തിനെതിരെ നിരന്തരമായി നടത്തിയ തെറ്റായ പ്രബോധനങ്ങളും മറ്റു മതത്തില്‍പ്പെട്ട സമപ്രായക്കാരായ സഹപാഠികളുടെ ചോദ്യങ്ങളും അവര്‍ നല്‍കിയ തെറ്റായ വിശദീകരണങ്ങളും ക്രൈസ്തവ മതത്തിനെതിരെയുള്ള തെറ്റായ പ്രചാരണങ്ങളും ചില മതപ്രബോധകരെഴുതിയ രൈകസ്തവ വിരുദ്ധമായ ഗ്രന്ഥങ്ങളും പരിശുദ്ധ ത്രിത്വത്തെ തെറ്റായി അവതരിപ്പിക്കുന്ന ലീഫ്‌ലെറ്റുകളും സി.ഡികളും പുസ്തകങ്ങളും ഉയര്‍ത്തിവിടുന്ന ്രൈകസ്തവ വിശ്വാസ മതവിരുദ്ധതയാണ് യുവജനങ്ങളില്‍ സംശയങ്ങള്‍ ജനിപ്പിച്ചത്.
യേശു രക്ഷകനാകുന്നത് എങ്ങനെ? യേശുവിന്റെ കുരിശുമരണം ഒരു കെട്ടുകഥയോ? ബൈബിള്‍ തിരുത്തപ്പെട്ടുവോ? പരി.ത്രിത്വത്തിലുള്ള വിശ്വാസം ബഹുദൈവവിശ്വാസമാണോ? ആരാണ് പരിശുദ്ധാത്മാവ്? തുടങ്ങിയ ചില ചോദ്യങ്ങള്‍ ഉദാഹരണങ്ങളാണ്.
കുറച്ചു നാളുകളായി ്രൈകസ്തവ യുവതികളെയും പെണ്‍കുട്ടികളെയും ലക്ഷ്യംവച്ച് പലവിധത്തിലുള്ള ‘സെക്‌സ് ടെററിസം’ നടക്കുന്നതായി പരാതികള്‍ ലഭിച്ചിരുന്നു. അതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നൂറിലധികം കുട്ടികള്‍ ചില ചെരുപ്പക്കാരിലൂടെ പ്രയണവിവാഹം എന്ന വ്യാജേന ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരകളായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഹീനകുത്യം ഒറ്റപ്പെട്ട സംഭവം എന്നതിനേക്കാള്‍ സംഘടിതമായ ചില നിഗൂഢ ലക്ഷ്യങ്ജളുടെ ഭാഗമാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
വിവാഹത്തിലേക്ക് അവര്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യങ്ങളും വിവാഹശേഷം അവര്‍ നേരിടുന്ന അപകടകരമായിട്ടുള്ള ജീവിതാവസ്ഥയും ഈ സംശയത്തെ ഉറപ്പിച്ചു. ഇത്തരത്തിലുള്ള കേസുകളില്‍ ഈ യുവാക്കള്‍ക്് നിയമസംരക്ഷണം നല്‍കാനുള്ള സംഘടിതമായ ശ്രമങ്ങള്‍ നടക്കുന്നത്, പലപ്പോഴും ഇരകളാക്കപ്പെടുന്ന പെണ്‍കുട്ടികളെയും ഇരകളുടെ ബന്ധുക്കളെയും നിസഹായ അവസ്ഥയിലേക്ക് തള്ളിവിടുന്നു.
ക്രൈസ്തവ മതത്തിനും വിശ്വാസത്തിനുമെതിരായി ഉയര്‍ന്നുവരുന്ന തെറ്റായ പ്രചരണങ്ങളും പ്രബോധനങ്ങളും ക്രൈസ്തവ പെണ്‍കുട്ടികള്‍ അടക്കമുള്ള യുവജനങ്ങള്‍ നേരിടുന്ന ലൈംഗിക പീഡനമടക്കമുള്ള വിവിധ പ്രതിസന്ധികളും അതിജീവിക്കുവാന്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ രൂപതയിലെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും നല്കണമെന്ന് ധാരാളം വ്യക്തികള്‍ നിരന്തരമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിശ്വാസ പരിശീലനത്തിലെ ഉപപാഠപുസ്തകമായി , സംശയങ്ങള്‍ക്ക് ഉത്തരവും വിശദീകരണവും കൊടുക്കുന്നതിന് ഒരു കൈപ്പുസ്തകം മതബോധന കേന്ദ്രം പ്രസിദ്ധീകരിച്ചതെന്നും രൂപത വ്യക്തമാക്കി.
രൂപതയ്ക്ക് ഏതെങ്കിലും വിശ്വാസത്തോടോ മതത്തോടോ യാതൊരുവിധ വിവേചനമോ അസഹിഷ്ണുതയോ ഇല്ല. ഏതെങ്കിലും മതത്തോടോ വിശ്വാസത്തോടൊ ഉള്ള വിദ്വേഷമോ എതിര്‍പ്പോ കൊണ്ടല്ല, മറിച്ച് ്രൈകസ്തവ യുവജനങ്ങളെ ക്രിസ്തീയ വിശ്വാസബോധ്യത്തില്‍ നിലനിര്‍ത്തുകയും പെണകുട്ടികളെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് ഈ പുസ്തക രചനയ്ക്ക് പിന്നില്‍. വിശ്വാസ സംബന്ധമായ സംശയങ്ങള്‍ ദുരീകരിക്കാനും ക്രൈസ്തവ യുവജനങ്ങള്‍ക്ക് ബോധവത്കരണം നല്കുന്നതിനും 10, 11, 12 ക്ലാസുകളിലെ മതബോധന വിദ്യാര്‍ത്ഥികളുടെ സംശയ നിവാരണത്തിനായി രൂപതാ മതബോധന കേന്ദ്രം ഇറക്കിയതാണ് ഈ പുസ്തകം.
ക്രിസ്തു പ്രഘോഷിച്ച സാര്‍വ്വത്രിക സ്‌നേഹവും ആഗോള കത്തോലിക്കാ സഭയുടെ പിതാവും തലവനുമായ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിഭാവനം ചെയ്യുന്ന സാര്‍വ്വത്രിക മത സാഹോദര്യവും സഹവര്‍ത്തിത്വവുമാണ് ഞങ്ങള്‍ പ്രഘോഷിക്കുന്നത്. ഈ പുസ്തകത്തിലൂടെ ഒരു മതത്തേയും വിശ്വാസത്തേയും വ്രണപ്പെടുത്താന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. അത്തരത്തില്‍ ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടാവുകയോ വിഷമമുണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിര്‍വാജ്യം ഖേദിക്കുന്നു.
മതസൗഹാര്‍ദ്ദത്തിനെതിരെയുള്ള എല്ലാ തെറ്റായ പ്രബോധനങ്ങള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്നും സമുദായ സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങളെ ചെറുക്കണമെന്നും സമുദായ സൗഹാര്‍ദ്ദം വളര്‍ത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും രൂപത അഭ്യര്‍ത്ഥിച്ചു. രൂപത മതബോധനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോണ്‍ പള്ളിക്കാവയലില്‍ ആണ് പത്രക്കുറിപ്പ് ഇറക്കിയത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular