Friday, April 19, 2024
HomeEditorial15 വര്‍ഷം മുന്‍പ് മരിച്ചുപോയ ഭര്‍ത്താവിന്‍റെ ശബ്ദം കേള്‍ക്കാന്‍ എന്നും റെയില്‍വെ സ്റ്റേഷനിലെത്തുന്ന സ്ത്രീ; ഹൃദയം...

15 വര്‍ഷം മുന്‍പ് മരിച്ചുപോയ ഭര്‍ത്താവിന്‍റെ ശബ്ദം കേള്‍ക്കാന്‍ എന്നും റെയില്‍വെ സ്റ്റേഷനിലെത്തുന്ന സ്ത്രീ; ഹൃദയം തൊട്ട് ഒരു പ്രണയകഥ

പെട്ടെന്നൊരു ദിവസം പ്രിയപ്പെട്ടവര്‍ നമ്മെ വിട്ടുപിരിയുമ്ബോഴുള്ള വേദന ചിന്തിക്കാവുന്നതിലും അപ്പുറപ്പമാണ്.

അവരുടെ വിയോഗം ചിലര്‍ക്ക് ഒരിക്കലും താങ്ങാനാകില്ല. ആ ഓര്‍മകളില്‍ മാത്രമായിരിക്കും പിന്നെ മുന്നോട്ടുള്ള ജീവിതം. ലണ്ടനിലെ ഡോക്ടറായിരുന്ന മാര്‍ഗരറ്റ് മക്കല്ലത്തിനും തന്‍റെ ഭര്‍ത്താവിന്‍റെ വേര്‍പാട് താങ്ങാവുന്നതിലപ്പുറമായിരുന്നു. എന്നാല്‍ മരണശേഷവും എന്നും ഭര്‍ത്താവിന്‍റെ ശബ്ദം കേള്‍ക്കാനുള്ള ഭാഗ്യം മാര്‍ഗരറ്റിനു ലഭിച്ചു. പ്രിയപ്പെട്ടവന്‍റെ ശബ്ദം കേള്‍ക്കാന്‍ ദിവസവും ലണ്ടനിലെ എംബാങ്ക്മെന്‍റ് ട്യൂബ് സ്റ്റേഷനിലെത്തുന്ന മാര്‍ഗരറ്റ് അനശ്വര പ്രണയത്തിന്‍റെ പ്രതീകമായി മാറിയിരിക്കുകയാണ്.

1992 ലാണ് മാര്‍ഗരറ്റും ലോറന്‍സും തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത്. പെട്ടന്ന് തന്നെ സൗഹൃദത്തിലായ ഇരുവരും പിന്നീട് വിവാഹം കഴിക്കാനും തീരുമാനിച്ചു. വിവാഹശേഷം ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഇവരുടെ ജീവിതത്തിലേക്ക് വളരെ അപ്രതീക്ഷിതമായാണ് ലോറന്‍സിന്റെ മരണം എത്തുന്നത്. 86 വയസുള്ളപ്പോഴാണ് ലോറന്‍സ് മരണത്തിന് കീഴടങ്ങുന്നത്.

അതേസമയം ലണ്ടനിലെ എംബാങ്ക്മെന്‍റ് ട്യൂബ് സ്റ്റേഷനില്‍ അറിയിപ്പുകള്‍ക്കായാണ് ലോറന്‍സിന്‍റെ ശബ്ദം ഉപയോഗിച്ചിരുന്നത്. വാഹനത്തില്‍ കയറുമ്ബോഴും ഇറങ്ങുമ്ബോഴും തീവണ്ടിയുടെയും പ്ലാറ്റ്‌ഫോമിന്‍റെയും അകലത്തെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കുവാനും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുമയാണ് ലോറന്‍സിന്‍റെ ശബ്ദം ഇവിടെ ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ മരണശേഷവും ഈ അനൗണ്‍സ്മെന്‍റുകള്‍ക്കായി ആ ശബ്ദം തന്നെയാണ് സ്റ്റേഷനില്‍ ആദ്യമൊക്കെ ഉപയോഗിച്ചിരുന്നത്. ഭര്‍ത്താവിന്റെ മരണശേഷം ഇത് കേള്‍ക്കാനായി ദിവസവും മാര്‍ഗരറ്റ് ഇവിടെ എത്തുമായിരുന്നു. എന്നാല്‍ ഒരിക്കല്‍ ഈ ശബ്ദം മാറ്റി മറ്റൊരു ഡിജിറ്റല്‍ ഉപകരണത്തിന്റെ സഹായത്തോടെ സ്റ്റേഷനില്‍ ഇവര്‍ അറിയിപ്പുകള്‍ നല്‍കിത്തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular