Friday, April 19, 2024
HomeUSAശ്രീ സത്യാനന്ദ സരസ്വതി ട്രസ്റ്റ് ഉത്ഘാടനം ഹ്യൂസ്റ്റനിൽ സന്യാസി ശ്രേഷ്‌ഠർ പങ്കെടുക്കും

ശ്രീ സത്യാനന്ദ സരസ്വതി ട്രസ്റ്റ് ഉത്ഘാടനം ഹ്യൂസ്റ്റനിൽ സന്യാസി ശ്രേഷ്‌ഠർ പങ്കെടുക്കും

ഹ്യൂസ്റ്റൺ:  വിദേശത്തു ആദ്യമായി രൂപീകരിക്കപ്പെടുന്ന  ശ്രീ സത്യാനന്ദ സരസ്വതി ട്രസ്റ്റിനു സെപ്റ്റംബർ 19-ന്  ഞായറാഴ്ച രാവിലെ 8.30 ന്  (CST) ഭദ്ര ദീപം തെളിയുന്നു. 
ലോകമെമ്പാടുമുള്ള സത്യാനന്ദ സരസ്വതി ശിഷ്യരുടെയും വിഭാഗീയതകൾക്കപ്പുറത്തു സനാതനധർമബോധം ഉള്ളിൽ നിറയുന്ന ആയിരങ്ങളുടെയും  അനേകകാലത്തെ സ്വപ്നസാഷാത്കാര മുഹൂർത്തതിനാണ് ഹ്യൂസ്റ്റൺ സാക്ഷിയാകുന്നത്. ആത്മീയ ചൈതന്യ നിറവിൽ നടക്കുന്ന ഈ ചടങ്ങ്  സന്യാസി ശ്രേഷ്‌ഠൻ കുളത്തൂർ അദ്വൈത ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉത്ഘാടനം നിർവഹിക്കും. തദവസരത്തിൽ സന്യാസി വര്യന്മാരായ സ്വാമി ശാന്താനന്ദ (ചിന്മയ മിഷൻ), സ്വാമി സച്ചിതാനന്ദ (ശിവഗിരിമഠം), ശ്രീശക്തി ശാന്തനാനന്ദ  മഹർഷി, സ്വാമി ബഹ്മപാദാനന്ദ, സ്വാമി കൃഷ്‌ണാനന്ദ  സരസ്വതി (ശ്രി രാമദാസ മിഷൻ) എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. സന്യാസിമാർക്കൊപ്പം സാംസ്‌കാരിക നേതാക്കന്മാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹൈന്ദവ സംഘടനാ പ്രതിനിധികളും ഓൺലൈൻ വഴി നടക്കുന്ന ഈ  സൂം മീറ്റിംഗിൽ സന്നിഹിതരാകും. 
 
ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ വിഭാഗീയ ചിന്തകളില്ലാതെ ഒരുമിപ്പിക്കുക എന്നത് സ്വാമി സത്യാനന്ദ സരസ്വതിയുടെ  സ്വപ്നമായിരുന്നു . എല്ലാരാജ്യങ്ങളിൽനിന്നും പ്രതിനിധികളെ ചേർത്ത് ലോക ഹിന്ദു പാർലമെന്റ് എന്ന ആശയം രാഷ്ട്രീയത്തിനപ്പുറം ആത്മീയമായി പ്രാവർത്തികമാക്കാൻ സ്വാമി എക്കാലത്തും പരിശ്രമിച്ചിരുന്നു. അതിന്റെ ആദ്യത്തെ നാഴികക്കല്ല് പിന്നിടുകയാണ് ഈ ട്രസ്റ്റിന്റെ ഉത്ഘാടനത്തിലൂടെ കൈവരിക്കുന്നത് എന്ന് ട്രസ്റ്റിന്റെ  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ശ്രി ജി കെ പിള്ള പറഞ്ഞു. ഒപ്പം അമേരിക്കയിലെ ഹിന്ദുക്കളെയും വിഭാഗ ചിന്തകൾക്കതീതമായി ഒന്നിപ്പിക്കുക എന്ന ദൗത്യം കൂടി സഫലമാക്കുകയാണ് ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം വക്കുന്നതെന്നും പിള്ള പറഞ്ഞു. 
 
ഇന്ത്യയിലെ വിവിധ സിറ്റികളെ കൂടാതെ കാനഡ, സ്വിറ്റസർലൻഡ്, ഖത്തർ, ദുബായ്, കുവൈറ്റ്, സിംഗപ്പൂർ, പെർത് , ഡെൻമാർക്ക്‌, യൂ കെ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നും  പ്രതിനിധികൾ ഉണ്ടാവും. അമേരിക്കയിലെ വിവിധ സിറ്റികളിൽ നിന്നും ഗ്രൂപ്പ് ആയി പ്രവർത്തകരും വിശ്വാസികളും മീറ്റിംഗിൽ ഭാഗഭാക്കാകും.  
 
ഹ്യൂസ്റ്റനിൽ ഉയരുന്ന ശ്രീ രാമദാസ ആശ്രമത്തിന്റെയും ഹനുമാൻ ക്ഷേത്രത്തിന്റെയും ചുമതല ഈ ട്രസ്റ്റിനാണ്. അമേരിക്കയിൽ ഉടനീളമുള്ള ട്രസ്റ്റ് അംഗങ്ങളുടെ നേതൃത്വത്തിലായിരിക്കും ആശ്രമത്തിന്റെ പണികൾ നടക്കുക. ഹ്യൂസ്റ്റൺ സിറ്റിക്കടുത്തു പിയർലാൻഡിൽ അഞ്ചേക്കർ സ്ഥലം വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു.  അവിടടെയായിരിക്കും ആശ്രമം ഉയരുക. താമസിയാതെ ഭൂമി പൂജയോടുകൂടി പണികൾ സമാരംഭിക്കുമെന്നു ശ്രി ജി കെ പിള്ള അറിയിച്ചു.
https://us02web.zoom.us/j/81490792083?pwd=bGhyTHJLVE5Wc2JiMUMvell2RVRaQT09    എന്ന ലിങ്കിലൂടെ മീറ്റിംഗിൽ ആർക്കും പ്രവേശിക്കാം.
കൂടുതൽ വിവരങ്ങൾക്ക് രഞ്ജിത് പിള്ള (713)417-7472 എന്ന നമ്പറിൽ വിളിക്കാൻ സംഘാടകർ അപേക്ഷിക്കുന്നു.
അനിൽ ആറന്മുള
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular