Thursday, April 18, 2024
HomeUSAബ്രസീലിയൻ ജിജിട്സു ഗുസ്തി മത്സരത്തിൽ മലയാളിയായ ഷിനു ഫിലിപ് വിജയി

ബ്രസീലിയൻ ജിജിട്സു ഗുസ്തി മത്സരത്തിൽ മലയാളിയായ ഷിനു ഫിലിപ് വിജയി

ന്യു യോർക്ക്: ബ്രസീലിയൻ ജിജിട്സു ഗുസ്തി മത്സരത്തിൽ മലയാളിയായ ഷിനു ഫിലിപ് വിജയിയായി. രണ്ട് എതിരാളികളെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്.
എതിരാളിയെ ശ്വാസം മുട്ടിച്ച് പരാജയപ്പെടുത്തുന്ന  രീതിയാണിത്. പിടി വിടുവിക്കാൻ കഴിയാതെ വരുമ്പോൾ എതിരാളി തന്നെ വിടാൻ ആംഗ്യം കാണിക്കും. അതോടെ ആർക്കും സംശയമില്ലാതെ വിജയി ആരെന്നു വ്യക്തമാകും.
അഞ്ചു മിനിട്ടാണ് ഗുസ്തി സമയം. ഏറ്റവും പെട്ടെന്ന് തന്നെ എതിരാളിയെ പരാജയപ്പെടുത്തുന്നതിലാണ് കാര്യം. കൈകാൽ കൊണ്ട് എതിരാളിയെ ചുറ്റി വളഞ്ഞ്  പിടിയിലാക്കി കൈക്കുള്ളിലാക്കുന്നതാണ് ഒരു രീതി.
ശ്വാസം മുട്ടിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ പേടി തോന്നാമെങ്കിലും അതിന്റെയൊന്നും ആവശ്യമില്ല. പങ്കെടുക്കുന്നവരൊക്കെ പ്രൊഫഷണൽ കളിക്കാരാണ്. ചട്ടങ്ങളൊക്കെ നന്നായി നിശ്ചയമുള്ളവർ. എങ്കിലും എന്തെങ്കിലും അപകടം വന്നാൽ തങ്ങൾ ഉത്തരവാദി അല്ലെന്നു സംഘാടകരായ ‘ഗുഡ് ഫൈറ്റ്’ നേരത്തെ എഴുതി വാങ്ങും.
കൃഷി കൊണ്ട് ശ്രദ്ധേയനായ റോക്ക്‌ലാൻഡിലുള്ള ഫിലിപ്പ് ചെറിയാന്റെ പുത്രനായ ഷിനു ഫിലിപ്പ് 2015  മുതലാണ് റെസ്‌ലിംഗിൽ ആകൃഷ്ടനാകുന്നത്. അതിനു പ്രത്യേകിച്ച് കാരണമെന്നുമില്ല. ഒരു കായികവിനോദം എന്ന നിലയിലാണ് അതിനെ സമീപിച്ചത്.  മുൻപ് പല സമ്മാനങ്ങളും നേടിയെങ്കിലും ഒന്നാം സ്ഥാനം നേടുന്നത് ഇതാദ്യമാണ്.
ന്യു ജേഴ്‌സിയിൽ ബ്രാഞ്ചബർഗിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് മത്സരം നടന്നത്.  145 കിലോ വെയിറ്റ് ക്ളാസിലായിരുന്നു മത്സരം. അതിനായ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പത്തു പൗണ്ട് ഭാരം കുറച്ചു. ഭാരം കുറച്ചില്ലെങ്കിൽ അടുത്ത ക്ലാസിൽ മത്സരിക്കേണ്ടി വരും.
പലതരം റെസ്‌ലിംഗുകളിൽ ഒരു വിഭാഗം മാത്രമാണിത്. ധാരാളം യുവാക്കൾ ഈ കായികവിനോദത്തിൽ ആകൃഷ്ടരാണെന്ന് ഷിനു പറയുന്നു. കായിക വിനോദം എന്നതിനപ്പുറം ഇതിനു പ്രാധാന്യമൊന്നും കാണുന്നില്ല.
വെസ്റ്റ് ചെസ്റ്റർ മെഡിക്കൽ സെന്ററിൽ ക്ലിനിക്കൽ ലാബ് സയന്റിസ്റ്റാണ്  ഷിനു.
ഈ കായിക വിനോദം തുടരണമെന്നാണ് ഷിനുവിന്റെ ആഗ്രഹം. മാതാപിതാക്കൾക്ക് അതിനോട് അത്ര താല്പര്യമില്ലെങ്കിലും.
അമ്മ ആനി ഫിലിപ്പും  വെസ്റ്ചെസ്റ്റർ മെഡിക്കൽ സെന്ററിൽ സീനിയർ ലാബ് ടെക്നൊളജിസ്റ്റാണ്. സഹോദരൻ ഷെറിൻ ഫിലിപ്പ് സിപിഎ.  സഹോദരഭാര്യ ടിന്റു  ഫാര്മസിസ്റ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular