Tuesday, April 23, 2024
HomeGulfദക്ഷിണ ഇറാനില്‍ റിക്ടര്‍ സ്‍കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ദക്ഷിണ ഇറാനില്‍ റിക്ടര്‍ സ്‍കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ദുബൈ: ദക്ഷിണ ഇറാനില്‍ റിക്ടര്‍ സ്‍കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഭൂചലനത്തിന്റെ പ്രകമ്ബനം യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു.

10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ദുബൈയിലെ നിരവധി താമസക്കാര്‍ പ്രകമ്ബനം അനുഭവപ്പെട്ടതായി ട്വിറ്ററില്‍ കുറിച്ചു.

ഭൂചലനം കാരണമായുണ്ടായ പ്രകമ്ബനം അനുഭവപ്പെട്ടവര്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചും മറ്റാര്‍ക്കെങ്കിലും സമാനമായ അനുഭവമുണ്ടായോ എന്ന് അന്വേഷിച്ചും സാമൂഹിക മാധ്യമങ്ങളി‍ല്‍ പോസ്റ്റുകളിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular