Thursday, March 28, 2024
HomeKeralaമന്ത്രി റിയാസിന് ചാണ്ടി ഉമ്മന്‍റെ മറുപടി; 'ഞങ്ങളുടേത് മാരിനേറ്റ്‌ ചെയ്ത്‌ വേവിച്ച ഇറച്ചിയായത് കൊണ്ട്‌ കുഴപ്പമില്ല'

മന്ത്രി റിയാസിന് ചാണ്ടി ഉമ്മന്‍റെ മറുപടി; ‘ഞങ്ങളുടേത് മാരിനേറ്റ്‌ ചെയ്ത്‌ വേവിച്ച ഇറച്ചിയായത് കൊണ്ട്‌ കുഴപ്പമില്ല’

കോഴിക്കോട്: വിവാഹ വാര്‍ഷികദിനത്തിലെ മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശങ്ങളോട് പ്രതികരിച്ച്‌ ചാണ്ടി ഉമ്മന്‍.

ഞങ്ങളുടേത് മാരിനേറ്റ്‌ ചെയ്ത്‌ വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്‌) ആയിരുന്നുവെന്നും അതുകൊണ്ട്‌ കുഴപ്പമില്ലെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച്‌ തിന്നുമ്ബോള്‍ അനുഭവിക്കേണ്ട വേദനയെ വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന പ്രിയപ്പെട്ടവളാണ് വീണ എന്നായിരുന്നു വിവാഹ വാര്‍ഷികത്തല്‍ മന്ത്രി റിയാസ് ഭാര്യ വീണയെ വിശേഷിപ്പിച്ചത്. കൂടാതെ, വീണക്കൊപ്പമുള്ള ഫോട്ടോയും റിയാസ് പങ്കുവെച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 15നായിരുന്നു മുഹമ്മദ് റിയാസും വീണയും തമ്മിലുള്ള വിവാഹം. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular