Tuesday, April 23, 2024
HomeKeralaസ്വപ്‌നയുടെ ആരോപണം; പിണറായിയുടെ പഴയ മറുപടി പങ്കുവെച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

സ്വപ്‌നയുടെ ആരോപണം; പിണറായിയുടെ പഴയ മറുപടി പങ്കുവെച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഇന്നലെയും സ്വപ്‌ന സുരേഷ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രിയും ഭാര്യയും മകളുമായി പലതവണ കണ്ടിട്ടുണ്ടെന്നായിരുന്നു സ്വപ്‌ന പറഞ്ഞത്. താന്‍ ജയിലിലായിരുന്നപ്പോള്‍ മുഖ്യമന്ത്രി തന്നെ അറിയില്ലെന്ന് പറഞ്ഞെന്നും തന്നെ എങ്ങനെയാണ് മുഖ്യമന്ത്രിക്ക് അറിയാവുന്നത് എന്ന് കോടതിയിലൂടെ തന്നെ അറിയിച്ചു കൊടുക്കാമെന്നുമായിരുന്നു സ്വപ്‌ന വെല്ലുവിളിച്ചത്.

എന്നാല്‍ 2020 ല്‍ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ അദ്ദേഹത്തിന്‍രെ പിആര്‍ഒ പങ്കുവച്ചിരിക്കുന്നത്. സ്വപ്നയെ അറിയാമെന്നും കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയില്‍ പല തവണ കോണ്‍സുലേറ്റ് ജനറലിനൊപ്പം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ക്ലിഫ് ഹൗസില്‍ അവര്‍ വന്നിട്ടുണ്ടെന്നുമാണ് വീഡിയോയില്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിനിടെ പറയുന്നത്.

മുഖ്യമന്ത്രി സ്വപ്നയെ അറിയില്ല എന്നു പറഞ്ഞിട്ടില്ലെന്നും ഏത് വഴിക്കാണ് അറിയാവുന്നതെന്നുമാണ് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നത് 13-10-2020 ലെ വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ ആണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular