Thursday, April 25, 2024
HomeKeralaയുവതിയെ മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി - സാമ്പത്തിക ബുദ്ധിമുട്ടെന്ന് ആത്മഹത്യാകുറിപ്പ്

യുവതിയെ മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി – സാമ്പത്തിക ബുദ്ധിമുട്ടെന്ന് ആത്മഹത്യാകുറിപ്പ്

കൈകൾ ചുരിദാർ ഷാൾ കൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

കോട്ടയം: ഇന്നലെ രാത്രി 11.15നാണ് കോട്ടയം കൂരോപ്പട സ്വദേശിയായ  യുവതിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂരോപ്പട കിഴക്കേടത്ത് സുകുമാരന്റെ മകളും അയർക്കുന്നം സ്വദേശിയായ സുമേഷിനെ ഭാര്യയുമായ സൗമ്യ(39) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് യുവതിയെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടങ്ങൂരിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അടിമുടി ദുരൂഹത തുടരുകയാണ്.

ഏറ്റുമാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ സൗമ്യയെ വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയത്. പലയിടത്തും അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാതെ വന്നതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് കിടങ്ങൂർ പമ്പ് ഹൗസിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തിയത്.

സമീപത്ത് സൗമ്യയുടെ സ്കൂട്ടർ കണ്ടെത്തിയതോടെയാണ് പുഴയിലിറങ്ങി പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. തുടർന്ന് ഫയർഫോഴ്സിനെ വിളിച്ചുവരുത്തുകയായിരുന്നു. ഫയർഫോഴ്സ് ആണ്  സൗമ്യയുടെ മൃതദേഹം  പമ്പ് ഹൗസിന് സമീപം കണ്ടെത്തിയത്. കൈകൾ ചുരിദാർ ഷാൾ കൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വാഹനത്തിൽനിന്ന് സൗമ്യ യുടേത് എന്ന് കരുതുന്ന ഒരു കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular