Friday, March 29, 2024
HomeIndiaയുപിയില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

യുപിയില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

പ്രവാചക നിന്ദാ പരാമര്‍ശത്തിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ പേരില്‍ ആക്രമ സംഭവങ്ങളില്‍ പ്രതികളായവരുടെ പേരിലുള്ള അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ യുപി സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി.

പൊളിക്കല്‍ നടപടികള്‍ നിയമാനുസൃതമായിരിക്കണം. പ്രതികാര നടപടിയാകരുതെന്നും കോടതി വ്യക്തമാക്കി. പ്രയാഗ്രാജില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മുന്നോടിയായി നടപടിക്രമങ്ങള്‍ യുപി സര്‍ക്കാര്‍ പാലിച്ചിരുന്നോയെന്നും സുപ്രീംകോടതി ചോദിച്ചു.

നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പൊളിക്കാനുള്ള ഉത്തരവിറക്കിയത്. രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് പൊളിക്കല്‍ നടപടി സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയത്. ഹര്‍ജിയില്‍ അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും വാദം കേള്‍ക്കും. മുസ്ലീം സംഘടനയായ ജമാഅത്ത് ഉലമ-ഇ-ഹിന്ദാണ് ഹര്‍ജി സമര്‍പ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular