Thursday, March 28, 2024
HomeKerala80 ലക്ഷത്തിന്റെ ലോട്ടറി അടിച്ചത് അസാം സ്വദേശിക്ക്; ടിക്കറ്റുമായി ആദ്യം പോയത് പൊലീസ് സ്റ്റേഷനില്‍

80 ലക്ഷത്തിന്റെ ലോട്ടറി അടിച്ചത് അസാം സ്വദേശിക്ക്; ടിക്കറ്റുമായി ആദ്യം പോയത് പൊലീസ് സ്റ്റേഷനില്‍

മൂവാറ്റുപ്പുഴ: അപ്രതീക്ഷിതമായി ഭാഗ്യദേവത തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് അസാം സ്വദേശി അലാലുദ്ദീന്‍. കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയിലാണ് അലാലുദ്ദിന് ഒന്നാം സമ്മാനം അടിച്ചത്.

80 ലക്ഷം കൈയിലെത്തിയതിന്റെ പേടി ആദ്യം തോന്നിയെങ്കിലും കക്ഷി നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. മൂവാറ്റുപ്പുഴ സ്റ്റേഷനിലെത്തി പൊലീസുകാരോട് കാര്യം ധരിപ്പിച്ചു. ലോട്ടറിയും തിരിച്ചല്‍ രേഖകളും പരിശോധിച്ച ശേഷം അവരാണ് അലാലുദ്ദീനെ ബാങ്ക് ഒഫ് ബറോഡയുടെ മൂവാറ്റുപുഴ ശാഖയിലേക്ക് കൂട്ടിക്കൊണ്ടു പോയത്.

മാനേജറോട് കാര്യങ്ങള്‍ വിശദീകരിച്ചതും പൊലീസുകാര്‍ തന്നെ. ബാങ്ക് മാനേജറായ ബിജോമോന്‍ കഴിഞ്ഞ ദിവസമാണ് മൂവാറ്റുപ്പുഴ ബ്രാഞ്ചില്‍ ജോയിന്‍ ചെയ്തത്. അതുകൊണ്ട് ബാക്കി നടപടികളെല്ലാം ഇന്ന് തീര്‍ക്കുമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്. നടന്നു ലോട്ടറി വില്‍ക്കുന്ന ആളില്‍ നിന്നുമാണ് അലാലുദ്ദീന്‍ ടിക്കറ്റെടുത്തത്.

അസാമിലെ നഗോണ്‍ സ്വദേശിയായ ഇയാള്‍ 15 വര്‍ഷമായി കേരളത്തിലാണ് താമസം. തടിപ്പണിയാണ് പ്രധാന ജോലി. മൂവാറ്റുപുഴ പേഴയ്‌ക്കാപിള്ളിയിലാണ് വായകയ്‌ക്ക് താമസിക്കുന്നത്. ഭാര്യയും മക്കളും അസാമിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular