Friday, March 29, 2024
HomeKeralaമുന്‍ ജീവനക്കാരിയുടെ പീഡന പരാതി; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

മുന്‍ ജീവനക്കാരിയുടെ പീഡന പരാതി; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

കൊച്ചി> മുന്‍ ജീവനക്കാരിയുടെ പീഡനപരാതിയില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഐപിസി സെക്ഷന്‍ 506, 509, എസ്സിഎസ്ടി ആക്‌ട് എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ട് നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്നും നിരസിച്ചതോടെ മാനസികമായി പീഡിപ്പെച്ചെന്നുമാണ് യുവതിയുടെ പരാതി. ഇതേത്തുടര്‍ന്ന് ജോലി വിടേണ്ടി വന്നെന്നും കാക്കനാട് സ്വദേശിയായ യുവതി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular