Thursday, April 25, 2024
HomeKeralaപിണറായിക്കെതിരെ പോസ്റ്റിട്ടു; ഹരീഷ്​ പേരടിയെ വിലക്കി പു.ക.സ

പിണറായിക്കെതിരെ പോസ്റ്റിട്ടു; ഹരീഷ്​ പേരടിയെ വിലക്കി പു.ക.സ

കോഴിക്കോട്​: സി.പി.എം ആഭിമുഖ്യമുള്ള പുരോഗമന കലാസാഹിത്യസംഘത്തിന്‍റെ (പു.ക.സ) ചടങ്ങില്‍ നടന്‍ ഹരീഷ്​ ​പേരടിയെ വിലക്കിയത്​ വിവാദമാകു​ന്നു.

സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ ഫേസ്​ബുക്ക്​ പോസ്റ്റുകളാണ്​ ഹരീഷിനെ വിലക്കാന്‍ കാരണം. പ്രമുഖ നാടകപ്രവര്‍ത്തകന്‍ എ. ശാന്തകുമാറിന്‍റെ ചരമവാര്‍ഷികത്തോടന​ുബന്ധിച്ച്‌​ ‘ശാന്തനോര്‍മ’എന്ന പേരില്‍ കോഴിക്കോട്​ ടൗണ്‍ഹാളില്‍ നാല്​ ദിവസത്തെ പരിപാടികളില്‍ വ്യാഴാഴ്ച അനുസ്മരണ സദസ്​ ഉദ്​ഘാടനം ചെയ്യേണ്ടിയിരുന്നത്​ ഹരീഷ്​ പേരടിയായിരുന്നു. എന്നാല്‍, പ​ങ്കെടുക്കേണ്ടതില്ലെന്ന്​ പു.ക.സ നേതാക്കള്‍ അറിയിക്കുകയായിരുന്നു. ചടങ്ങിലെ മുഖ്യാതിഥിയാകേണ്ടിയിരുന്ന സുധീഷിനെ ഉദ്​ഘാടകനാക്കിയാണ്​ ഹരീഷിനെ ഒഴിവാക്കിയത്​.

കോയമ്ബത്തൂരിലെ സിനിമ ​സെറ്റില്‍ നിന്ന്​ അവധി ചോദിച്ച്‌​ എറണാകുളത്തെ വീട്ടിലെത്തിയ ശേഷം ഭാര്യ ബിന്ദുവിനെയും കൂട്ടി കോഴിക്കോട്ടേക്ക്​ തിരിക്കുന്നതിനിടെയാണ്​ സംഘാടകര്‍ വിളിച്ചതെന്ന്​ ഹരീഷ്​ പേരടി ഫേസ്​ബുക്കില്‍ കുറിച്ചു. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളായിരുന്നു അവര്‍ പറഞ്ഞതെന്ന്​ ഹരീഷ്​ എഴുതുന്നു.

ശാന്തനെയോര്‍ക്കാന്‍ തനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലയെന്നും ഹരീഷ്​ പറയുന്നു. ശാന്തകുമാറിന്‍റെ പ്രശസ്തമായ ‘പെരുംകൊല്ലന്‍’ എന്ന നാടകത്തിലെ ‘ദാമേട്ടാ സത്യങ്ങള്‍ വിളിച്ചു പറയാന്‍ എനിക്കെന്‍റെ ചൂണ്ടുവിരല്‍ വേണം’ എന്ന വാചകത്തോടെയാണ്​ ഫേസ്​ബുക്ക്​ കുറിപ്പ്​ അവസാനിപ്പിക്കുന്നത്​.

പിണറായി വിജയനെതിരായ പ്രതിഷേധവും കറുത്ത മാസ്ക്​ നിരോധിക്കലും കൊടുമ്ബിരി​കൊണ്ട കഴിഞ്ഞ ഞായറാഴ്ച ഹരീഷ്​ പേരടി ഫേസ്​ബുക്കില്‍ പിണറായിക്കെതിരെ പരോക്ഷമായ പോസ്റ്റ്​ ഇട്ടിരുന്നു. ഒ.വി വിജയന്‍റെ പ്രശസ്തമായ ‘ധര്‍മപുരാണം’നോവലിലെ ആദ്യ പേജിലെ വാചകങ്ങള്‍ ഫേസ്​ബുക്കില്‍ പങ്കുവെച്ചിരുന്നു.

‘നിങ്ങളാരും വായിച്ചില്ലെങ്കിലും സഖാവ് കുഞ്ഞിക്കണ്ണേട്ടന്‍ വായിച്ചോളും’ എന്നും എഴുതിയിരുന്നു. കോഴിക്കോട്ടെ സി.പി.എം ജില്ല സെക്രട്ടറിയറ്റ്​ അംഗമായ കെ.ടി കുഞ്ഞിക്കണ്ണനെയാണ്​ നടന്‍ ഉദ്ദേശിച്ചതെന്നാണ്​ സൂചന. അതേസമയം, പിണറായിക്കെതിരെ ‘ധര്‍മപുരാണം’നോവലിലെ വാചകങ്ങള്‍പോസ്റ്റായി ഇട്ടതാണ്​ വിലക്കാന്‍ കാരണമെന്ന്​ ജില്ലയിലെ പൂ.ക.സ നേതാവ്​ ​ഹേമന്ദ്​ കുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്യുന്ന വിമാനത്തിലെ പ്രതിഷേധവും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ.കെ ആന്‍റ്റണി ഇരിക്കുമ്ബോള്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെയുള്ള ആക്രമണവും പ്രതിഷേധാര്‍ഹമാണെന്നും ഹരീഷ്​ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. സിനിമ നടന്മാരുടെ സംഘടനയായ അമ്മയില്‍ നിന്ന്​ രാജിവെച്ച ഹരീഷ്​ ഫേസ്​ബുക്കില്‍ ധീരമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന അപൂര്‍വം നടനാണ്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular