Tuesday, April 23, 2024
HomeIndiaഅബ്ദുല്‍ റഹ്മാന്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനൊരുങ്ങി ഇന്ത്യയും അമേരിക്കയും; തടയിട്ട് ചൈന

അബ്ദുല്‍ റഹ്മാന്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനൊരുങ്ങി ഇന്ത്യയും അമേരിക്കയും; തടയിട്ട് ചൈന

ന്യൂഡല്‍ഹി: ലഷ്‌കറെ തയിബ ഭീകരന്‍ അബ്ദുല്‍ റഹ്മാന്‍ മക്കിയെ (74) ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ യുഎന്നില്‍ ഇന്ത്യയും യുഎസും നടത്തിയ നീക്കം ചൈന തടഞ്ഞു.

ലഷ്‌കറെ തയിബ തലവന്‍ ഹാഫിസ് സയീദിന്റെ അടുത്ത ബന്ധുവാണ് മക്കി. ഇതു സംബന്ധിച്ച പ്രമേയം ഈ മാസം ഒന്നിനാണ് യുഎന്‍ ഉപരോധ സമിതിയില്‍ കൊണ്ടുവന്നത്. എന്നാല്‍ പാക്കിസ്ഥാനുമായി അടുപ്പം പുലര്‍ത്തുന്ന ചൈന ഈ നീക്കത്തെ 6 മാസത്തേക്ക് തടഞ്ഞു.

ലഷ്‌കറെ തയിബയ്ക്കു പുറമേ ഭീകര പട്ടികയില്‍ യുഎസ് ഉള്‍പ്പെടുത്തിയിട്ടുള്ള ഫോറിന്‍ ടെററിസ്റ്റ് ഓര്‍ഗനൈസേഷന്‍ (എഫ്ടിഒ) ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വം വഹിച്ചിട്ടുള്ള മക്കിയെ ഇന്ത്യയും യുഎസും നേരത്തേതന്നെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരം അറിയിക്കുന്നവര്‍ക്ക് യുഎസ് 20 ലക്ഷം ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

ഭീകരതയ്‌ക്കെതിരെ പോരാടുമെന്ന ചൈനയുടെ നിലപാടിനു വിരുദ്ധമാണ് ഈ നടപടിയെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. എന്നാല്‍ ചൈനീസ് മന്ത്രാലയം നടപടിയെ ന്യായീകരിച്ചു. മുന്‍പ്, ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനും ചൈന തടസ്സം സൃഷ്ടിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular