Friday, April 19, 2024
HomeKeralaവിമാനത്തിലെ പ്രതിഷേധം: മുഖ്യമന്ത്രിയുടെ ​ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം;​ ഇ പി ജയരാജനെ...

വിമാനത്തിലെ പ്രതിഷേധം: മുഖ്യമന്ത്രിയുടെ ​ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം;​ ഇ പി ജയരാജനെ സാക്ഷിയാക്കും

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ച സംഭവത്തില്‍ അന്വേഷണസംഘം പിണറായി വിജയന്റെ മൊഴിയെടുക്കാന്‍ ഒരുങ്ങുന്നു.

നിലവില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യാവസ്ഥ മോശമായതിനാല്‍ ആരോഗ്യസ്ഥിതി വിലയിരുത്തിയതിന് ശേഷമാകും മൊഴിയെടുപ്പ്.

മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഗണ്‍മാന്‍ എസ് അനില്‍കുമാറിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വിമാനത്തിലെ യാത്രക്കാരന്‍ എന്ന നിലയില്‍ ഇ പി ജയരാജനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും സാദ്ധ്യതയുണ്ട്.

മുഖ്യമന്ത്രിയും ഇ പി ജയരാജനും വധശ്രമമെന്ന് മൊഴി നല്‍കിയാല്‍ അത് കേസിന് ശക്തിപകരും. പത്തിലേറെ സാക്ഷിമൊഴികളും കേസിന് അനുകൂലമായി ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം,​ 48 യാത്രക്കാരുള്ള വിമാനത്തില്‍ നിന്നും പത്ത് പേരെ മാത്രം തിരഞ്ഞെടുത്തത് കേസിന് അനുകൂല മൊഴി നല്‍കാന്‍ വേണ്ടിയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ജൂണ്‍ 12ന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ വിമാനയാത്രയ്‌ക്കിടയിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍. കെ. നവീന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular